അ​പ​ക​ട​ത്തി​ൽപെ​ട്ട കാ​ർ

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

ചെ​ർ​പ്പു​ള​ശ്ശേ​രി: റോ​ഡി​ൽ​നി​ന്ന് തെ​ന്നി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ൽ​നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​രം ക​ണ്ടെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റി​നാ​ണ് ഒ​റ്റ​പ്പാ​ലം റോ​ഡി​ൽ പ​ത്താം​മൈ​ലി​ൽ കാ​റ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ൽ​നി​ന്ന് അ​പ​ക​ടം പ​റ്റി​യ ഉ​ട​നെ കാ​ർ ഡ്രൈ​വ​ർ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 18000 പാ​ക്ക​റ്റ് ഹാ​ൻ​സ് തു​ട​ങ്ങി​യ നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ 22 ചാ​ക്കു​ക​ളി​ലാ​യി ക​ണ്ട​ത്.

കെ.​എ​ൽ 56 ഡി 9573 ​ന​മ്പ​റി​ലു​ള്ള വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. കേ​സെ​ടു​ത്ത​താ​യും ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യു​ടെ പേ​രി​ലാ​ണ് വാ​ഹ​ന​മെ​ന്നും ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​കാ​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. 

Tags:    
News Summary - prohibited tobacco products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.