കൊല്ലങ്കോട്: വിനോദ സഞ്ചാരിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. നെന്മേനി, വേങ്ങപ്പാറ മാമിയരുടെ മകൻ ബിജു (46) വിനാണ് താമരപാടത്ത് ഗതാഗത ക്രമീകരിക്കുന്നതിനിടെ ബൈക്കി ലെത്തിയവർ ആക്രമിച്ചത്. മുഖത്ത് പരിക്കേറ്റ ബിജുവിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷയിൽ താമരപ്പാടത്ത് എത്തിയ ബിജു അവിടെ ഗതാഗത കുരുക്ക് അനുഭവപ്പെട്ടതോടെ നിയന്ത്രിക്കാനിറങ്ങിയപ്പോഴാണ് കൈയേറ്റം നടത്തിയത്. കണ്ടാലറിയുന്നവർക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. താമരപ്പാടം, സിതാർക്കുണ്ട്, തെക്കൻച്ചിറ, വെള്ളരിമേട് തുടങ്ങിയ വിനോദ സഞ്ചാര പ്രദേശങ്ങളിൽ ദിനംപ്രതി നൂറു കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഇവിടെ പൊലീസ് സാന്നിധ്യം ഉണ്ടാവണമെന്ന് നാലു മാസങ്ങൾക്കു മുമ്പ് കലക്ടറുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.