പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച നി​ല​യി​ൽ

ജ​ന​വാ​സ മേ​ഖ​ല​യി​ൽ കോ​ഴി മാ​ലി​ന്യം ത​ള്ളി​യ വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ലെ തോ​ട്ട​ത്തി​ൽ കോ​ഴി മാ​ലി​ന്യം ത​ള്ളി​യ ര​ണ്ട് ക​വ​ചി​ത വാ​ഹ​ന​വും ഡ്രൈ​വ​ർ​മാ​രെ​യും നാ​ട്ടു​കാ​ർ പി​ടി​കൂ​ടി കൊ​ല്ല​ങ്കോ​ട് പൊ​ലീ​സി​നു കൈ​മാ​റി. ഇ​ടു​ക്കു​പ്പാ​റ ഊ​ർ​കു​ളം കാ​ട്ടി​ലെ പി. ​പ്ര​ഭു​വി​ന്റെ തോ​ട്ട​ത്തി​ൽ കോ​ഴി മാ​ലി​ന്യം ത​ള്ളി​യ ലോ​റി​ക​ളാ​ണ് ശ​നി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത് അം​ഗം അ​ലൈ​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞ​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് എ​ത്തി വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​ർ​മാ​രാ​യ കൊ​ല്ലം ഐ​ത്ത​ൽ സ്വ​ദേ​ശി​ക​ളാ​യ ബി. ​മു​ഹ​മ്മ​ദ് അ​മീ​ൻ (30), മു​ഹ​ല്ല​ർ കോ​യ (45) എ​ന്നി​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​സെ​ടു​ത്ത ശേ​ഷം ഡ്രൈ​വ​ർ​മാ​രെ വി​ട്ട​യ​ച്ചു. വാ​ഹ​ന​ങ്ങ​ൾ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം കോ​ട​തി​ക്ക് കൈ​മാ​റും. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും വ​ൻ തോ​തി​ൽ എ​ത്തി​ച്ച് ക​ത്തി​ക്കു​ന്ന​തും നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ​ക്കു സ​മീ​പം മാ​ലി​ന്യ​ം കു​ഴി​ച്ചി​ടു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Poultry Waste Dump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.