വ​ട​വ​ന്നൂ​ർ മ​ന്ദം​പു​ള്ളി വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​വാ​ൻ സ്പീ​ഡ് ​ബ്രേക്ക​ർ സ്ട്രി​പ്പു​ക​ൾ സ്ഥാ​പി​ക്ക​ുന്ന പ്രവൃത്തി തുടങ്ങിയപ്പോ​ൾ

വ​ട​വ​ന്നൂ​ർ മ​ന്ദം​പു​ള്ളി വ​ള​വി​ൽ സ്പീ​ഡ് ബ്രേ​ക്ക​ർ സ്ട്രി​പ്പു​ക​ൾ സ്ഥാ​പി​ച്ചു​തു​ട​ങ്ങി

കൊ​ല്ല​ങ്കോ​ട്: വ​ട​വ​ന്നൂ​ർ മ​ന്ദം പു​ള്ളി വ​ള​വി​ൽ സ്പീ​ഡ് ബ്രേ​ക്ക​ർ സ്ട്രി​പ്പു​ക​ൾ സ്ഥാ​പി​ക്ക​ൽ ആ​രം​ഭി​ച്ചു. 13ല​ധി​കം അ​പ​ക​ട മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യ കൊ​ല്ല​ങ്കോ​ട്-​പാ​ല​ക്കാ​ട് റോ​ഡി​ലെ മ​ന്ദം​പു​ള്ളി വ​ള​വി​ൽ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

അ​പ​ക​ട​ങ്ങ​ൾ സ്ഥി​ര​മാ​യ മ​ന്ദം​പു​ള്ളി വ​ള​വി​ൽ റോ​ഡ് വീ​തി വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ചി​റ്റൂ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ പാ​ര​ന്റ്സ് കോ​ഓ​ഡി​നേ​ഷ​ൻ ഫോ​റം പ​രാ​തി​ക​ളും ന​ൽ​കി​യി​രു​ന്നു.

ദി​നം​പ്ര​തി അനവധി വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. റോ​ഡി​ന്റെ നി​ല​വി​ലെ വീ​തി തി​ട്ട​പ്പെ​ടു​ത്തു​ക​യും കൈ​യേ​റ്റം ഉ​ണ്ടെ​ങ്കി​ൽ ഒ​ഴി​പ്പി​ക്കു​ക​യും നി​ല​വി​ലു​ള്ള വീ​തിയി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്തേ​ക്ക് ടാ​റി​ങ് ന​ട​ത്തി റോ​ഡി​ന്റെ അ​പ​ക​ട​നി​ല കു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം ചി​റ്റൂ​ർ താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം അ​ധ്യ​ക്ഷ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. മ​ന്ദം​പു​ള്ളി വ​ള​വി​ലെ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ നി​ല​വി​ലെ റോ​ഡ് വീ​തി വ​ർ​ധി​പ്പി​ച്ച് അ​തി​നാ​യി സ്ഥ​ല​ങ്ങ​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ൽ പ​ഠ​നം ന​ട​ത്തി നി​ർ​ദേ​ശം സ​ർ​ക്കാ​റി​ലേ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ കെ. ​ബാ​ബു എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ പി.​എം. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് പ​റ​ഞ്ഞു. ഇ​തി​ന്റെ ആ​ദ്യ​പ​ടി​യാ​യാ​ണ് റോ​ഡി​ൽ വെ​ള്ള വ​ര​ക​ൾ സ്ഥാ​പി​ച്ച് റി​ഫ്ള​ക്റ്റി​വ് സ്ട്രി​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. 

Tags:    
News Summary - Speed ​​breaker strips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.