ആലത്തൂർ: നെൽപ്പാടങ്ങളിൽ കളയും കീടങ്ങളും നിറയുന്നത് കർഷകരെ കുഴക്കുന്നു. രണ്ടാം വിളയ്ക്ക് ആവശ്യമായ വെള്ളം കിട്ടാത്തതിനാലാണ് പാടങ്ങളിൽ കള നിറയുന്നത്. അതോടൊപ്പം കീടങ്ങളുടെ ശല്യവും വ്യാപകമാണ്. കാവശ്ശേരി ഭാഗത്തെ കൃഷിയിടങ്ങളിൽ വെള്ളം ശരിയാംവിധം കെട്ടിനിർത്താൻ കഴിയാത്ത വയലുകളിലാണ് കളകൾ നിറയുന്നത്.
കൂലി ചെലവ് താങ്ങാൻ പറ്റാത്തതിനാൽ പറിച്ചെടുക്കാനും കഴിയുന്നില്ല. കനാലിൽ വെള്ളം വരുന്നുണ്ടെങ്കിലും സ്ഥിരമായി വയലിൽ നിശ്ചിത അളവിൽ വെള്ളം നിന്നാലേ കളകൾ നശിക്കൂ. എന്നാൽ, വയലുകൾ വറ്റിവരണ്ട ശേഷം കനാൽ വഴി വെള്ളം വരുന്നതിനാൽ അകലെയുള്ള കൃഷിക്ക് കൂടി എത്തിക്കേണ്ടതിനാൽ കെട്ടിനിർത്താനും പറ്റുന്നില്ല. ഈ സമയം നെൽചെടികൾക്കൊപ്പം കള ചെടിയും വളർന്ന് നിറയുകയാണ്.
കള നിറഞ്ഞാൽ നെല്ല് വിളവ് കുറയും. നെൽ കൃഷിയിൽ സമയാസമയങ്ങളിൽ പ്രവൃത്തികളെല്ലാം നടത്തി പണം ചെലവഴിച്ച ശേഷമായിരിക്കും ഓരോ പ്രതിസന്ധികൾ വരുന്നത്. അതുകൊണ്ട് തന്നെ നെൽ കൃഷിയിൽ വിളയുന്നത് കളയും കീടങ്ങളും കൂടെ കടവുമെന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.