കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് 966 ഗ്രീൻഫീൽഡ് പാതക്കുള്ള ഭൂമി ഏറ്റെടുക്കുന്നവർക്കുള്ള നഷ്ടപരിഹാര തുക വിതരണം തുടങ്ങിയതായി ദേശീയപാത സ്ഥലമെടുപ്പ് ഡെപ്യൂട്ടി തഹസിൽദാർ അറിയിച്ചു. മണ്ണാർക്കാട് താലൂക്കിലെ പയ്യനെടം, പാലക്കാട് ഒന്ന് എന്നീ വില്ലേജികളിലുള്ളവർക്കാണ് നഷ്ടപരിഹാര തുക വിതരണം തുടങ്ങിയത്.
ഇതുകൂടാതെ ദേശീയപാത അതോറിറ്റിക്ക് ലഭിച്ച മണ്ണാർക്കാട് ഒന്ന്, പാലക്കാട് രണ്ട് വില്ലേജുകളിലെ ഭൂവുടമകൾക്ക് നഷ്ടപരിഹാര വിതരണം ഉടൻ ആരംഭിക്കും. പയ്യനെടം, പാലക്കാട് രണ്ട് വില്ലേജുകളിലെ ഭൂവുടമകൾക്ക് സ്ഥലം ഒഴിഞ്ഞുപോകാനുള്ള മൂന്ന് ഇ (ഒന്ന്) നോട്ടീസ് ഇതിനകം നൽകിയിട്ടുണ്ട്. ആവശ്യമായ രേഖകൾ സമർപ്പിച്ച ഒഴിഞ്ഞുപോകുന്നതിന് സന്നദ്ധത അറിയിക്കുന്നവർക്ക് നഷ്ടപരിഹാര തുക അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യും. ഏഴ് വില്ലേജുകളിലെ ഡി.വി.എസ് ദേശീയപാത അതോറിറ്റിക്ക് സ്ഥലമെടുപ്പ് ഉന്നത ഉദ്യോഗസ്ഥർ സമർപ്പിച്ചു. അനുമതി കിട്ടുന്ന മുറക്ക് വില്ലേജുകളിലെ ഭൂവുടമകൾക്ക് നഷ്ടപരിഹാരതുക വിതരണം ചെയ്യാനുള്ള നടപടി ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. ശേഷിക്കുന്ന വില്ലേജുകളുടെ ഡി.വി.എസ് തയാറാക്കുന്ന ജോലി അന്തിമഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.