അ​തി​ർ​കാ​ട് ഞാ​വ​ളി​ൻ ക​ട​വ് 

കാ​ത്തി​രി​പ്പി​ന് ഒ​ന്ന​ര പ​തി​റ്റാ​ണ്ട്; ഞാ​വ​ളി​ൻ ക​ട​വ് മേ​ൽ​പാ​ലം എ​ന്ന് വ​രും?

പ​ത്തി​രി​പ്പാ​ല: കാ​ത്തി​രു​ന്ന് ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി​ട്ടും ഞാ​വ​ളി​ൻ ക​ട​വ് മേ​ൽ​പാ​ല​ത്തി​ന് ഒ​രു ന​ട​പ​ടി​യു​മാ​യി​ല്ല. 2009ലാ​യി​രു​ന്നു പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. നീ​ണ്ട 15 വ​ർ​ഷ​ത്തി​നി​ട​യി​ൽ മേ​ൽ​പാ​ല​ത്തി​നാ​യു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളൊ​ക്കെ ഭാ​ഗി​ക​മാ​യി പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും പ്ര​വൃ​ത്തി​ക​ളൊ​ന്നും തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു എം.​എ​ൽ.​എ പ്രേം​കു​മാ​ർ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്ക​മു​ള്ള​വ​ർ അ​വ​സാ​ന​മാ​യി സ്ഥ​ല​ത്തെ​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​തോ​ടെ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​ദേ​ശ​ത്തു​കാ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ, പി​ന്നീ​ട് ഒ​ന്നും ത​ന്നെ സം​ഭ​വി​ച്ചി​ല്ല.

15 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഭൂ​മി ലാ​ൻ​ഡ് മാ​ർ​ക്ക് ചെ​യ്ത് കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ് ഫി​ല്ല​റു​ക​ൾ സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് ഭൂ​മി തു​ര​ന്ന് പാ​റ ബ​ല​ക്ഷ​യ പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്കി. 100 മീ​റ്റ​ർ മ​ണ്ണി​ട്ട് നി​ക​ത്തി​യ ശേ​ഷം ബാ​ക്കി കൃ​ഷി​സ്ഥ​ല​ത്ത് ഫി​ല്ല​റി​ട്ട് ഉ​യ​ർ​ത്തി മേ​ൽ​പാ​ലം നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഞാ​വ​ളി​ൻ ക​ട​വ് ഭാ​ര​ത​പ്പു​ഴ​ക്ക് കു​റു​കെ 100 മീ​റ്റ​റും റെ​യി​ൽ​വേ​ക്ക് മു​ക​ളി​ൽ 50 മീ​റ്റ​റും നീ​ള​ത്തി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ക. ബാ​ക്കി ഇ​രു​ഭാ​ഗ​ത്തും അ​പ്രോ​ച്ച് റോ​ഡും നി​ർ​മി​ക്കും. കൃ​ഷി​സ്ഥ​ലം ന​ശി​ക്കാ​തി​രി​ക്കാ​നാ​ണ് കോ​ൺ​ഗ്രീ​റ്റ് ഫി​ല്ല​ർ ഉ​യ​ർ​ത്തി നി​ർ​മാ​ണം.

പ​ദ്ധ​തി​ക്കാ​യി പെ​രു​ങ്ങോ​ട്ടു​കു​ർ​ശി, ല​ക്കി​ടി പേ​രൂ​ർ, പ​ഞ്ചാ​യ​ത്തി​ലെ 33 ക​ർ​ഷ​ക​രു​ടെ കൃ​ഷി​സ്ഥ​ല​ങ്ങ​ൾ ഇ​തി​നാ​യി വി​ട്ടു​ന​ൽ​കി​യി​ട്ടു​​​​ണ്ടെ​ന്നാ​ണ് വി​വ​രം. കൃ​ഷി​ക്കാ​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​മെ​ന്ന് നി​യ​മ​സ​ഭ ക​മ്മി​റ്റി പ്ര​മേ​യ​വും പാ​സാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പാ​ല​ത്തി​ന് വേ​ണ്ട ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​രും യാ​ത്ര​ക്കാ​രും പ​രാ​തി​പ്പെ​ടു​ന്നു. പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ പ​ത്തി​രി​പ്പാ​ല​യി​ൽ നി​ന്നും പെ​രു​ങ്ങോ​ട്ട് കു​ർ​ശി, കോ​ട്ടാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ യാ​ത്രാ​ക്കാ​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. നി​ല​വി​ൽ ഞാ​വ​ളി​ൻ ക​ട​വ് ത​ട​യ​ണ​യി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും സാ​ഹ​സി​ക​മാ​യി​യാ​ത്ര ചെ​യ്യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഈ ​കാ​ത്തി​രി​പ്പ് ഇ​നി​യും എ​ത്ര​നൂ​റ്റാ​ണ്ട് തു​ട​ര​ണം എ​ന്നാ​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.

Tags:    
News Summary - River Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.