ഇ.​പി. ഗോ​പാ​ല​ൻ

ഇ.പി. ഗോപാലൻ: പോരാട്ട വീഥിയിൽ പതറാത്ത കമ്യൂണിസ്റ്റ്

പ​ട്ടാ​മ്പി: വ​ള്ളു​വ​നാ​ട​ൻ പോ​രാ​ട്ട വീ​ര്യ​ത്തി​ന്റെ ഓ​ർ​മ​ക്ക് 23 ആ​ണ്ട്. ത​ല​മു​റ​ക​ൾ​ക്ക​തീ​ത​നാ​യി ജ​ന​മ​ന​സ്സു​ക​ളി​ൽ ജീ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും മു​ൻ എം.​എ​ൽ.​എ​യും ക​മ്യൂണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ അ​നി​ഷേ​ധ്യ നേ​താ​വു​മാ​യ ഇ.​പി. ഗോ​പാ​ല​ൻ എ​ന്ന വി​പ്ല​വ​സൂ​ര്യ​ൻ 2001 ന​വം​ബ​ർ ഒ​ന്നി​നാ​ണ് വി​ട​പ​റ​ഞ്ഞ​ത്. ആ​ളി​ക്ക​ത്തി​യും അ​മ​ർ​ന്നു ക​ത്തി​യും സ​മൂ​ഹ​ത്തി​ലെ ദു​രാ​ചാ​ര​ങ്ങ​ളോ​ട് പ​ട​വെ​ട്ടി സാ​ധാ​ര​ണ​ക്കാ​രു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ക്ഷേ​മ​ത്തി​നു​വേ​ണ്ടി ആ​ജീ​വ​നാ​ന്തം ക​ല​ഹി​ച്ച ജ​ന​സേ​വ​ക​നാ​യി​രു​ന്നു എ​റ​ശ്ശേ​രി പ​ടി​ഞ്ഞാ​റേ​തി​ൽ ഗോ​പാ​ല​ൻ എ​ന്ന ഇ.​പി. ഗോ​പാ​ല​ൻ.

ദ​ലി​ത​രു​ടെ അ​വ​കാ​ശ​പ്പോ​രാ​ട്ട​ങ്ങ​ളു​ടെ മു​ന്നി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ഇ.​പി അ​യി​ത്ത​ത്തി​നെ​തി​രെ ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ വ​ള്ളു​വ​നാ​ടി​ന്റെ ച​രി​ത്ര​മാ​ണ്. വ​ഴി​ന​ട​ക്കാ​നും അ​മ്പ​ല​ത്തി​ൽ പ്ര​വേ​ശി​ക്കാ​നും അ​വ​കാ​ശ​മി​ല്ലാ​ത്ത​വ​രെ നി​വ​ർ​ന്നു​നി​ന്ന് സം​സാ​രി​ക്കാ​ൻ പ്രാ​പ്ത​നാ​ക്കി​യ ഇ.​പി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഴ​യ ത​ല​മു​റ​യു​ടെ ഓ​ർ​മ​ക​ളി​ലി​ന്നും തി​ള​ക്ക​മു​ള്ള ഏ​ടു​ക​ളാ​ണ്. ദ​ലി​ത​രെ കു​ളി​പ്പി​ച്ച് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച ക​ഥ മ​ണ്ണേ​ങ്ങോ​ടു​ള്ള ഇ.​പി​യു​ടെ വീ​ടാ​യ അ​രു​ണ​യു​ടെ മു​റ്റ​ത്തെ പ്രി​യ​പ്പെ​ട്ട മാ​വി​ൻ ചു​വ​ട്ടി​ലി​രു​ന്ന് പ​ല​ത​വ​ണ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

കൊ​പ്പം മ​ണ്ണേ​ങ്ങോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ ചാ​ത്തു നാ​യ​രു​ടെ​യും എ​റ​ശ്ശേ​രി പ​ടി​ഞ്ഞാ​റേ​തി​ൽ കു​ഞ്ഞു അ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച അ​ദ്ദേ​ഹം ചു​ണ്ട​മ്പ​റ്റ​യി​ലും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. ഇ.​എം.​എ​സ് സ​ഹ​പാ​ഠി​യും എം.​പി. ഗോ​വി​ന്ദ മേ​നോ​ൻ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു. ഈ ​സ​ഹ​വ​ർ​ത്തി​ത്വ​മാ​ണ് ഇ.​പി​യു​ടെ മ​ന​സ്സി​ൽ വി​പ്ല​വ നാ​മ്പു​ക​ൾ​ക്ക് തീ​പ​ക​ർ​ന്ന​ത്. 1930ലെ ​ഉ​പ്പു​സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്താ​ണ് ഇ.​പി സ​ജീ​വ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. സ​മ​ര​വ​ള​ന്റി​യ​ർ​മാ​രു​ടെ പ​യ്യ​ന്നൂ​ർ ജാ​ഥ​ക്ക് ഷൊ​ർ​ണൂ​രി​ലൊ​രു​ക്കി​യ സ്വീ​ക​ര​ണം ഇ.​പി​യു​ടെ സം​ഘാ​ട​ന മി​ക​വാ​യി വാ​ഴ്ത്ത​പ്പെ​ട്ട​താ​ണ്. കോ​ഴി​ക്കോ​ട് ക​ള്ളു​ഷാ​പ്പ് പി​ക്ക​റ്റി​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ആ​ദ്യ​മാ​യി അ​റ​സ്റ്റു വ​രി​ച്ചു. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നാ​ലു​മാ​സം ത​ട​വ് ശി​ക്ഷ.

1932ൽ ​വ​ള്ളു​വ​നാ​ട് കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ഒ​മ്പ​ത് മാ​സ​വും 1939ൽ ​ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ൽ പ്ര​സം​ഗി​ച്ച​തി​ന് 21 മാ​സ​വും ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ടു. കോ​ൺ​ഗ്ര​സി​ൽ തു​ട​ങ്ങി സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി വ​ഴി ക​മ്യൂണി​സ്റ്റ് പാ​ർ​ട്ടി​യി​ലെ​ത്തി. 1964 ലെ ​പാ​ർ​ട്ടി പി​ള​ർ​പ്പി​ൽ മാ​തൃ​സം​ഘ​ട​ന​യി​ലു​റ​ച്ചു​നി​ന്നു. രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു ബ്രി​ട്ടീ​ഷ് പൊ​ലീ​സി​ന്റെ​യും സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ന്റെ​യും പൊ​ലീ​സ് മ​ർ​ദ​ന​ത്തി​നി​ര​യാ​യി. 1957ൽ ​പ​ട്ടാ​മ്പി​യി​ൽ നി​ന്നും 1960ൽ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും നി​യ​മ​സ​ഭ​യി​ലെ​ത്തി. പ​ട്ടാ​മ്പി കോ​സ്‌​വേ, ഗ​വ. കോ​ള​ജ്, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി എ​ന്നി​വ ഇ.​പി​യു​ടെ നി​യ​മ​സ​ഭ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ നി​ത്യ​സ്മാ​ര​ക​ങ്ങ​ളാ​ണ്.

വ​ള്ളു​വ​നാ​ട​ൻ ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന് ജ​ന​കീ​യാ​ടി​ത്ത​റ പാ​കു​ന്ന​തി​ൽ ഇ.​പി​യു​ടെ പ​ങ്ക് നി​സ്തു​ല​മാ​ണ്. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ൾ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു. അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രു​ടെ അ​വ​കാ​ശ​ബോ​ധം ആ​ളി​ക്ക​ത്തി​ച്ചും വെ​ള്ള​ക്കാ​രു​ടെ അ​ധീ​ന​ത​യി​ൽ​നി​ന്ന് മാ​തൃ​രാ​ജ്യ​ത്തി​ന്റെ മോ​ച​ന​ത്തി​ന് പ​ട ന​യി​ച്ചും മ​നു​ഷ്യ​ർ​ക്കി​ട​യി​ലെ മ​തി​ലാ​യ ജാ​തി​സ​മ്പ്ര​ദാ​യ​ത്തി​നെ​തി​രെ ക​ല​ഹി​ച്ചും ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​നും യ​ന്ത്ര​വ​ത്ക​ര​ണ​ത്തി​നും വേ​ണ്ടി യ​ത്നി​ച്ചും ഇ.​പി നാ​ടി​ന്റെ വീ​ര​പു​ത്ര​നാ​യി. ആ​ദ്യ കേ​ര​ള നി​യ​മ​സ​ഭ​യി​ൽ പി. ​ഗോ​വി​ന്ദ​പ്പി​ള്ള, കാ​മ്പി​ശ്ശേ​രി ക​രു​ണാ​ക​ര​ൻ, കൊ​ളാ​ടി ഗോ​വി​ന്ദ​ൻ​കു​ട്ടി, വെ​ളി​യം ഭാ​ർ​ഗ​വ​ൻ, ഇ.​പി കൂ​ട്ടു​കെ​ട്ട് പ്ര​സി​ദ്ധ​മാ​യി​രു​ന്നു.

വി​ധി​വൈ​പ​രീ​ത്യ​മാ​വാം കേ​ര​ള​പ്പി​റ​വി​ദി​നം ഇ.​പി​യു​ടെ ച​ര​മ​ദി​ന​മാ​യ​ത്. ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ മ​ണ്ണെ​ങ്ങോ​ട് ഇ.​പി സ്‌​മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ‘അ​രു​ണ’​യി​ലെ ഇ.​പി​യു​ടെ മാ​വി​ൻ ചു​വ​ട്ടി​ൽ സു​ഹൃ​ദ് സം​ഗ​മ​വും ന​ട​ക്കും.

Tags:    
News Summary - EP Gopalan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.