തച്ചമ്പാറ: മധ്യ തിരുവിതാംകൂറിൽനിന്ന് ജീവിതം കരുപ്പിടിക്കാൻ പാലക്കയം മലയോര മേഖലയിൽ കുടിയേറിയ ജനത തങ്ങളുടെ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോഴും അതിജീവനത്തിന്റെ പുതുവഴികൾ തേടുകയാണ്. 1949 മുതലാണ് പാലക്കയം മലമ്പ്രദേശങ്ങളിൽ തെക്കൻ കേരളത്തിലെ ജനം കുടിയേറിയത്.
നാടിന്റെ മണ്ണും ചൂരം അടുത്തറിഞ്ഞ് ജനവാസ മേഖലക്ക് പറ്റാത്ത ഇടങ്ങൾ പോലും കൃഷിക്കും ആവാസവ്യവസ്ഥക്കുമായി അധ്വാനമികവിലൂടെ പരിവർത്തിച്ച കഥയാണ് പാലക്കയം നമ്മോട് പറയുന്നത്. കൃഷിയും ക്ഷീരോൽപാദനമേഖലയും ഉപജീവനോപാധിയാക്കുമ്പോഴും അധ്വാനമികവിലൂടെ ഭക്ഷ്യ, സുഗന്ധവിള, തേൻ ഉൽപാദന രംഗത്ത് മെച്ചപ്പെട്ട പങ്ക് വഹിക്കാൻ പറ്റി. റബർ കൃഷി പിടിച്ച് നിൽക്കാൻ അത്താണിയായി ആശ്രയിച്ചപ്പോഴും വിലയുടെ ഗതിമാറ്റം ജീവിതതാളം തെറ്റിച്ചു.
കാലാവസ്ഥ വ്യതിയാനവും ഉരുൾപ്പെട്ടലും പ്രളയകാലവും ജീവിതം പിടിച്ചുലച്ചു. വന്യമൃഗശല്യം തലവേദനയായി. കാർഷിക മേഖലയുടെ തകർച്ചയും വിപണിയിലെ ഉൽപന്നങ്ങളുടെ വിലയിടിവും പ്രകൃതിക്ഷോഭവും കാരണം നിരവധി കുടുംബങ്ങൾ മലയോര മേഖലയിൽനിന്ന് നഗരപ്രദേശങ്ങളിലേക്ക് ചേക്കേറി.കുടിയേറ്റ വാർഷികത്തിനുമപ്പുറം ജീവിതവഴിയിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള വഴികൾ ഒരുക്കുകയെന്ന ദൗത്യവും ഈ ആഘോഷങ്ങൾക്കുണ്ട്.
പ്രാദേശിക കൂട്ടായ്മകളും ഇടവകകളും പ്രകൃതിക്ഷോഭവും വിളനാശവും കുടിയേറ്റ കർഷകരുടെ നടൊവൊടിച്ചപ്പോൾ ഇതിനുള്ള പുനരാലോചനക്ക് വേദിയൊരുക്കിയിരുന്നു. കൃഷി നഷ്ടമാവുമ്പോൾ പിടിച്ചു നിൽക്കാനുള്ള പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തി പരിപോഷിക്കാനും കുടിയേറ്റ ജനകീയ കൂട്ടായ്മകളുടെ പരിശ്രമത്തിന്റെ ഭാഗമാണ് പ്ലാറ്റിനം ജൂബിലി. ആറ് മാസം നീണ്ട പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഈ മാസം 29ന് തുടക്കമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.