മുണ്ടൂർ: മൂന്നുമാസമായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലി കമ്പിവേലിയിൽ കുടുങ്ങി മരണത്തിന് കീഴടങ്ങി. മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ തെക്കുംകരയിലും പരിസരങ്ങളിലും 20ൽപരം ആടുകളെയും നായ്ക്കളെയും കൊന്നുതിന്ന പുലിയാണ് ഒടുവിൽ ദാരുണമായി ചത്തത്.
ബുധനാഴ്ച ഉച്ചക്ക് 12നാണ് വനാതിർത്തിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കമ്പിവേലിയിൽ കഴുത്ത് കുരുങ്ങി ചത്ത നിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
ജില്ല വെറ്ററിനറി ഓഫിസർ, രണ്ട് വെറ്ററിനറി ഡോക്ടർമാർ, ഗവ. വിക്ടോറിയ കോളജിലെ വിദഗ്ധർ, എൻ.ജി.ഒ പ്രതിനിധി, മുഖ്യ വനം കൺസർവേറ്റർ, അസി. വനം ഓഫിസർ എന്നിവരടങ്ങിയ വിദഗ്ധ സമിതി രൂപവത്കരിച്ചു. പുലിയുടെ ജഡം ധോണി വെറ്ററിനറി ഡോക്ടറുടെ ഓഫിസിന് സമീപത്തെത്തിച്ചു.
വിദഗ്ധ സമിതിഅംഗങ്ങളുടെ സാന്നിധ്യത്തിൽ ഫോറൻസിക് സർജൻ പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.