കോന്നി: ചരിത്രപ്രസിദ്ധമായ ആലുവാംകുടി ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ വൻ തിരക്ക്. രണ്ട് വർഷത്തിനുശേഷമാണ് ക്ഷേത്രത്തിൽ ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്. പുലർച്ച നാലിന് നിർമാല്യത്തോടെ ആരംഭിച്ച ശിവരാത്രി മഹോത്സവത്തിൽ രാവിലെ മുതൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. വനത്തിന് നടുവിലെ പുരാതന ക്ഷേത്രത്തിന് 2000 വർഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. പത്തനംതിട്ടയില്‍നിന്ന് കോന്നിയില്‍ എത്തി ഇവിടെനിന്ന് തണ്ണിത്തോട് മൂഴിയില്‍കൂടി സഞ്ചരിച്ച് തേക്കുതോട് -കരിമാന്‍തോട് എത്തിയതിന് ശേഷം ഇവിടെനിന്ന് ഏഴ് കി.മീ. വനത്തിലൂടെ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. സീതത്തോട് പഞ്ചായത്തില്‍നിന്ന് എത്തുന്നവര്‍ക്ക് വയ്യാറ്റുപുഴ-ചിറ്റാര്‍-ഗുരുനാഥന്മണ്ണ് വഴിയും ക്ഷേത്രത്തിലെത്തിച്ചേരാം. എല്ലാ മലയാളമാസം ഒന്നാം തീയതിയും ശിവരാത്രി മഹോത്സവത്തിനും ചില വിശേഷ ദിവസങ്ങളിലും മാത്രമാണ് ഇവിടെ പൂജയും വഴിപാടുകളുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.