Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശിവരാത്രി; ആലുവാംകുടി...

ശിവരാത്രി; ആലുവാംകുടി കാനനക്ഷേത്രത്തിൽ ഭക്തജന തിരക്ക്

text_fields
bookmark_border
ശിവരാത്രി; ആലുവാംകുടി കാനനക്ഷേത്രത്തിൽ ഭക്തജന തിരക്ക്
cancel
കോന്നി: ചരിത്രപ്രസിദ്ധമായ ആലുവാംകുടി ക്ഷേത്രത്തിൽ ശിവരാത്രി ദിനത്തിൽ വൻ തിരക്ക്. രണ്ട് വർഷത്തിനുശേഷമാണ് ക്ഷേത്രത്തിൽ ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്. പുലർച്ച നാലിന് നിർമാല്യത്തോടെ ആരംഭിച്ച ശിവരാത്രി മഹോത്സവത്തിൽ രാവിലെ മുതൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന്​ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. വനത്തിന് നടുവിലെ പുരാതന ക്ഷേത്രത്തിന് 2000 വർഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. പത്തനംതിട്ടയില്‍നിന്ന്​ കോന്നിയില്‍ എത്തി ഇവിടെനിന്ന്​ തണ്ണിത്തോട് മൂഴിയില്‍കൂടി സഞ്ചരിച്ച് തേക്കുതോട് -കരിമാന്‍തോട് എത്തിയതിന് ശേഷം ഇവിടെനിന്ന് ഏഴ് കി.മീ. വനത്തിലൂടെ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. സീതത്തോട് പഞ്ചായത്തില്‍നിന്ന്​ എത്തുന്നവര്‍ക്ക് വയ്യാറ്റുപുഴ-ചിറ്റാര്‍-ഗുരുനാഥന്മണ്ണ്​ വഴിയും ക്ഷേത്രത്തിലെത്തിച്ചേരാം. എല്ലാ മലയാളമാസം ഒന്നാം തീയതിയും ശിവരാത്രി മഹോത്സവത്തിനും ചില വിശേഷ ദിവസങ്ങളിലും മാത്രമാണ് ഇവിടെ പൂജയും വഴിപാടുകളുമുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story