കൊല്ലം നഗരത്തിൽ ഹാരിസൺസിൽനിന്ന്​ ഏ​െറ്റടുക്കാൻ ഇനിയും ഏക്കർ കണക്കിന്​ ഭൂമി

പ​ത്ത​നം​തി​ട്ട: കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഹാ​രി​സ​ൺ​സ്​ മ​ല​യാ​ളം ക​മ്പ​നി​യി​ൽ​നി​ന്ന്​ ഏ​െ​റ്റ​ടു​ക്കാ​വു​ന്ന ഗ​ണ​ത്തി​ൽ ശേ​ഷി​ക്കു​ന്ന​ത്​ ഏ​ക്ക​ർ ക​ണ​ക്കി​ന്​ ഭൂ​മി. കൊ​ല്ലം വെ​സ്​​റ്റ്, വ​ട​ക്കേ​വി​ള, മു​ണ്ട​ക്ക​ൽ വി​ല്ലേ​ജു​ക​ളി​ലാ​യാ​ണ്​ ഭൂ​മി​യു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബീ​ച്ചി​ന്​ സ​മീ​പം കൊ​ല്ലം വെ​സ്​​റ്റ്​ വി​ല്ലേ​ജി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന 4.42 ഏ​ക്ക​ർ ഭൂ​മി റ​വ​ന്യൂ വ​കു​പ്പ്​ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തേ ഗ​ണ​ത്തി​ൽ​പെ​ടു​ന്ന 4.80 ഏ​ക്ക​ർ​കൂ​ടി വെ​സ്​​റ്റ്​ വി​ല്ലേ​ജി​ൽ ഉ​ണ്ടെ​ന്നാ​ണ്​ റ​വ​ന്യൂ രേ​ഖ​ക​ളി​ലു​ള്ള​ത്. കൊ​ല്ലം വെ​സ്​​റ്റ്​ വി​ല്ലേ​ജി​ൽ ഹാ​രി​സ​ൺ​സ്​ ക​മ്പ​നി അ​ന​ധി​കൃ​ത​മാ​യി ഭൂ​മി ​ൈക​വ​ശം​െ​വ​ക്കു​ന്ന​ത്​ 2017 ന​വം​ബ​ർ 11ന്​ '​മാ​ധ്യ​മം' ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന്​ റ​വ​ന്യൂ അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളി​ലാ​ണ്​ ഇ​പ്പോ​ൾ 4.42 ഏ​ക്ക​ർ ഏ​റ്റെ​ടു​ത്ത​ത്. ഡ​ങ്ക​ൻ ഗ്രാ​ൻ​റ്​ കാ​മ​റ​ൻ എ​ന്ന ബ്രി​ട്ടീ​ഷ്​ പൗ​ര​െൻറ പേ​രി​ലു​ണ്ടാ​യി​രു​ന്ന​തും ഹാ​രി​സ​ൺ​സ്​ ആ​ൻ​ഡ്​​ ക്രോ​സ്​ ഫീ​ൽ​ഡ്​ ക​മ്പ​നി​യു​ടെ പേ​രി​ൽ ക​ര​മ​ട​ച്ച്​ ഹാ​രി​സ​ൺ​സ്​ ​ൈക​യ​ട​ക്കി​യ​തു​മാ​യ ഭൂ​മി​യാ​ണ്​ ഇ​പ്പോ​ൾ റ​വ​ന്യൂ വ​കു​പ്പ്​ ഏ​റ്റെ​ടു​ത്ത​ത്. സെ​റ്റി​ൽ​മെൻറ്​ ര​ജി​സ്​​റ്റ​ർ പ്ര​കാ​രം 19 സ​ർ​വേ ന​മ്പ​റു​ക​ളി​ലാ​യി 16.60 ഏ​ക്ക​ർ ഭൂ​മി ഡ​ങ്ക​ൻ ഗ്രാ​ൻ​റ്​ കാ​മ​റ​െൻറ​യും ഏ​താ​നും ബ്രി​ട്ടീ​ഷ്​ പൗ​ര​ന്മാ​രു​ടെ​യും പേ​രി​ലു​ണ്ട്. ഡ​ങ്ക​ൻ സാ​യി​പ്പി​​േ​ൻ​റ​താ​യി റീ​സ​ർ​വേ ന​മ്പ​ർ 190/12ൽ 336ാം ​ന​മ്പ​ർ ത​ണ്ട​പ്പേ​രി​ൽ 4.80 ഏ​ക്ക​ർ ഭൂ​മി ഉ​ണ്ടാ​യി​രു​ന്ന​ത്​ 30 പേ​രു​ടെ പേ​രി​ൽ അ​ന​ധി​കൃ​ത​മാ​യി പോ​ക്കു​വ​ര​വ്​ ചെ​യ്​​തു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ 2010ൽ ​സ​ജി​ത് ​ബാ​ബു ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

1062/2000 പോ​ക്കു​വ​ര​വ്​ ഫ​യ​ൽ പ്ര​കാ​രം 2003ലും ​ഡ​ങ്ക​ൻ സാ​യി​പ്പി​െൻറ പേ​രി​ലു​ള്ള ഭൂ​മി റ​വ​ന്യൂ വ​കു​പ്പ്​ പ​ല​ർ​ക്കും അ​ന​ധി​കൃ​ത​മാ​യി പോ​ക്കു​വ​ര​വ്​ ചെ​യ്​​തു ന​ൽ​കി​യി​ട്ടു​ണ്ട്. സ​ർ​വേ ന​മ്പ​ർ 8326ൽ 2.13 ​ഏ​ക്ക​ർ ഭൂ​മി​യി​ൽ 94 സെൻറ്​ മി​ച്ച​ഭൂ​മി​യാ​യി ഏ​െ​റ്റ​ടു​ത്തി​രു​ന്നു. ശേ​ഷി​ച്ച 1.19 ഏ​ക്ക​ർ ഭൂ​മി എ​വി​ടെ​യെ​ന്ന​തി​ന്​ രേ​ഖ​ക​ൾ​​പോ​ലും റ​വ​ന്യൂ വ​കു​പ്പി​ൽ ഇ​ല്ല.

17.37 ഏ​ക്ക​ർ ഭൂ​മി വെ​സ്​​റ്റ്​ വി​ല്ലേ​ജി​ലു​ള്ള​താ​യാ​ണ്​ വൈ​ത്തി​രി താ​ലൂ​ക്ക്​ ലാ​ൻ​ഡ്​ ബോ​ർ​ഡി​ൽ ക​മ്പ​നി ന​ൽ​കി​യ റി​​ട്ടേ​ണി​ൽ പ​റ​യു​ന്ന​ത്. മു​ണ്ട​ക്ക​ൽ വി​ല്ലേ​ജി​ൽ ഹാ​രി​സ​ൺ​സ്​ ആ​ൻ​ഡ്​​ ക്രോ​സ്​ ഫീ​ൽ​ഡ്​ ക​മ്പ​നി​യു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന 7.84 ഏ​ക്ക​റി​ൽ ര​ണ്ട്​ ഏ​ക്ക​ർ ഹാ​രി​സ​ൺ​സി​െൻറ ലീ​ഗ​ൽ ചീ​ഫ്​ മാ​നേ​ജ​ർ വി. ​വേ​ണു​ഗോ​പാ​ൽ പോ​പു​ല​ർ വെ​ഹി​ക്കി​ൾ​സ്​ ആ​ൻ​ഡ്​​ സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡ്​ എ​ന്ന ക​മ്പ​നി​ക്ക്​ വി​റ്റി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള 5.84 ഏ​ക്ക​ർ ഭൂ​മി ഇ​പ്പോ​ഴും ഹാ​രി​സ​ൺ​സ്​ ആ​ൻ​ഡ്​​ ക്രോ​സ്​ ഫീ​ൽ​ഡി​െൻറ പേ​രി​ലു​ണ്ടെ​ന്നാ​ണ്​ സ​ജി​ത്​ ബാ​ബു ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്​. ​വ​ട​ക്കേ​വി​ള വി​ല്ലേ​ജി​ൽ ഹാ​രി​സ​ൺ​സ്​ ആ​ൻ​ഡ്​​ ക്രോ​സ്​ ഫീ​ൽ​ഡി​െൻറ പേ​രി​ലു​ള്ള 12.54 ഏ​ക്ക​ർ ഇ​പ്പോ​ൾ മ​റ്റു​ള്ള​വ​ർ ​ൈക​യേ​റി​യ നി​ല​യി​ലാ​ണ്.

Tags:    
News Summary - Acres of land to be acquired from Harrisons in Kollam city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.