കൊല്ലം നഗരത്തിൽ ഹാരിസൺസിൽനിന്ന് ഏെറ്റടുക്കാൻ ഇനിയും ഏക്കർ കണക്കിന് ഭൂമി
text_fieldsപത്തനംതിട്ട: കൊല്ലം കോർപറേഷൻ പരിധിയിൽ ഹാരിസൺസ് മലയാളം കമ്പനിയിൽനിന്ന് ഏെറ്റടുക്കാവുന്ന ഗണത്തിൽ ശേഷിക്കുന്നത് ഏക്കർ കണക്കിന് ഭൂമി. കൊല്ലം വെസ്റ്റ്, വടക്കേവിള, മുണ്ടക്കൽ വില്ലേജുകളിലായാണ് ഭൂമിയുള്ളത്.
കഴിഞ്ഞ ദിവസം ബീച്ചിന് സമീപം കൊല്ലം വെസ്റ്റ് വില്ലേജിൽ കോടികൾ വിലമതിക്കുന്ന 4.42 ഏക്കർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതേ ഗണത്തിൽപെടുന്ന 4.80 ഏക്കർകൂടി വെസ്റ്റ് വില്ലേജിൽ ഉണ്ടെന്നാണ് റവന്യൂ രേഖകളിലുള്ളത്. കൊല്ലം വെസ്റ്റ് വില്ലേജിൽ ഹാരിസൺസ് കമ്പനി അനധികൃതമായി ഭൂമി ൈകവശംെവക്കുന്നത് 2017 നവംബർ 11ന് 'മാധ്യമം' ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് റവന്യൂ അധികൃതർ തുടങ്ങിയ നടപടികളിലാണ് ഇപ്പോൾ 4.42 ഏക്കർ ഏറ്റെടുത്തത്. ഡങ്കൻ ഗ്രാൻറ് കാമറൻ എന്ന ബ്രിട്ടീഷ് പൗരെൻറ പേരിലുണ്ടായിരുന്നതും ഹാരിസൺസ് ആൻഡ് ക്രോസ് ഫീൽഡ് കമ്പനിയുടെ പേരിൽ കരമടച്ച് ഹാരിസൺസ് ൈകയടക്കിയതുമായ ഭൂമിയാണ് ഇപ്പോൾ റവന്യൂ വകുപ്പ് ഏറ്റെടുത്തത്. സെറ്റിൽമെൻറ് രജിസ്റ്റർ പ്രകാരം 19 സർവേ നമ്പറുകളിലായി 16.60 ഏക്കർ ഭൂമി ഡങ്കൻ ഗ്രാൻറ് കാമറെൻറയും ഏതാനും ബ്രിട്ടീഷ് പൗരന്മാരുടെയും പേരിലുണ്ട്. ഡങ്കൻ സായിപ്പിേൻറതായി റീസർവേ നമ്പർ 190/12ൽ 336ാം നമ്പർ തണ്ടപ്പേരിൽ 4.80 ഏക്കർ ഭൂമി ഉണ്ടായിരുന്നത് 30 പേരുടെ പേരിൽ അനധികൃതമായി പോക്കുവരവ് ചെയ്തു നൽകിയിട്ടുണ്ടെന്ന് 2010ൽ സജിത് ബാബു കമീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
1062/2000 പോക്കുവരവ് ഫയൽ പ്രകാരം 2003ലും ഡങ്കൻ സായിപ്പിെൻറ പേരിലുള്ള ഭൂമി റവന്യൂ വകുപ്പ് പലർക്കും അനധികൃതമായി പോക്കുവരവ് ചെയ്തു നൽകിയിട്ടുണ്ട്. സർവേ നമ്പർ 8326ൽ 2.13 ഏക്കർ ഭൂമിയിൽ 94 സെൻറ് മിച്ചഭൂമിയായി ഏെറ്റടുത്തിരുന്നു. ശേഷിച്ച 1.19 ഏക്കർ ഭൂമി എവിടെയെന്നതിന് രേഖകൾപോലും റവന്യൂ വകുപ്പിൽ ഇല്ല.
17.37 ഏക്കർ ഭൂമി വെസ്റ്റ് വില്ലേജിലുള്ളതായാണ് വൈത്തിരി താലൂക്ക് ലാൻഡ് ബോർഡിൽ കമ്പനി നൽകിയ റിട്ടേണിൽ പറയുന്നത്. മുണ്ടക്കൽ വില്ലേജിൽ ഹാരിസൺസ് ആൻഡ് ക്രോസ് ഫീൽഡ് കമ്പനിയുടെ പേരിലുണ്ടായിരുന്ന 7.84 ഏക്കറിൽ രണ്ട് ഏക്കർ ഹാരിസൺസിെൻറ ലീഗൽ ചീഫ് മാനേജർ വി. വേണുഗോപാൽ പോപുലർ വെഹിക്കിൾസ് ആൻഡ് സർവിസസ് ലിമിറ്റഡ് എന്ന കമ്പനിക്ക് വിറ്റിട്ടുണ്ട്. ബാക്കിയുള്ള 5.84 ഏക്കർ ഭൂമി ഇപ്പോഴും ഹാരിസൺസ് ആൻഡ് ക്രോസ് ഫീൽഡിെൻറ പേരിലുണ്ടെന്നാണ് സജിത് ബാബു കമീഷൻ റിപ്പോർട്ടിലുള്ളത്. വടക്കേവിള വില്ലേജിൽ ഹാരിസൺസ് ആൻഡ് ക്രോസ് ഫീൽഡിെൻറ പേരിലുള്ള 12.54 ഏക്കർ ഇപ്പോൾ മറ്റുള്ളവർ ൈകയേറിയ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.