അടൂർ: കൊച്ചി നഗരത്തിലെ എ.ഡി.ബി വായ്പ ഉപയോഗിച്ചുള്ള കുടിവെള്ള വിതരണപദ്ധതിയുടെ വ്യവസ്ഥകൾ ഇടതുപക്ഷ നയത്തിന് വിരുദ്ധമാണെന്ന് ആൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന വർക്കിങ് പ്രസിഡൻറ് എം.എം. ജോർജ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മഹാരാജക്കന്മാരുടെ കാലത്ത് ആരംഭിച്ച കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങശിലെയും കുടിവെളള വിതരണപദ്ധതി എ.ഡി.ബി വായ്പക്കായി ബഹുരാഷ്ട്ര ജല കുത്തകയായ സോയുസിന് കൈമാറുന്നത് പ്രതിഷേധകരമാണ്. കൊച്ചി നഗരത്തിലെ കുടിവെളള വിതരണം മെച്ചപ്പെടുത്താനെന്ന പേരിലാണ് വായ്പ ഉപയോഗിച്ച് നഗരത്തിലെ കുടിവെള്ള വിതരണപദ്ധതി ഏറ്റെടുക്കാൻ സോയുസ് ലക്ഷ്യമിടുന്നത്.
2511 കോടിരൂപയുടെ എ.ഡി.ബി വായ്പ ഉപയോഗിച്ച അർബൻ വാട്ടർ സർവീസസ് ഇംപ്രുമെന്റ് പ്രോജക്ട് (കെ.യു .ഡബ്യൂ.എസ്.ഐ.പി) നടപ്പിലാകുന്നതിലൂടെ കുടിവെള്ള വിതരണസംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ പേരിൽ ജലവിതരണ നടത്തിപ്പ് കരാറെടുക്കാനുള്ള തിടുക്കമാണ് നടക്കുന്നത്. കൊച്ചിയിലെ സെക്ഷൻ ആഫീസുകൾ ബഹുരാഷ്ട്ര കമ്പനിക്ക് കൈമാറിയാലുടൻ സോയൂസ് കമ്പനി നിയമിക്കുന്ന ഉദ്യോഗസ്ഥർ തസ്തികകളിൽ എത്തിച്ചേരും.
പദ്ധതിയുടെ പ്രഥമിക റിപ്പോർട്ടിൽ പറയുന്നതുപോലെ റവന്യൂ കളക്ഷൻ ഒഴികെ 223 ജീവനക്കാരെ കമ്പനിക്ക് നിയമിക്കാം. സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരെയും മാറ്റും. കുടിവെള്ളത്തിന്റെവില ക്രമാതീതമായി ഉയരും.അടൂരിൽ നടക്കുന്ന ആൾ കേരള വാട്ടർ അതോറിറ്റി എംപ്പോയിസ് യൂനിയൻ (എ.ഐ.ടി.യു.സി) 14-ാം സംസ്ഥാന സമ്മേളനം ഈ പ്രശ്നം ഗൗരവമായി ചർച്ച ചെയ്യുമെന്നും തുടർ പ്രക്ഷോഭ പ്രവർത്തനങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർഷികം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് റ്റി. ജെ ആഞ്ചലോസിന്റെ അധ്യക്ഷതയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.