പത്തനംതിട്ട: ജില്ല ശിശുക്ഷേമസമിതിയുടെ നിയന്ത്രണത്തിലുള്ള അമ്മത്തൊട്ടിലിൽ വളരുന്നത് 18 കുഞ്ഞുങ്ങൾ. രക്ഷിതാക്കൾ ഉപേക്ഷിച്ചതും മറ്റുമായ ഈ കുഞ്ഞുങ്ങൾ സർക്കാർ സംരക്ഷണത്തിൽ സന്തോഷത്തോടെയാണ് കഴിയുന്നത്. പത്തനംതിട്ട നഗരമധ്യത്തിൽ ജനറൽ ആശുപത്രിയുടെ പിന്നിൽ ഡോക്ടേഴ്സ് ലെയിൻ റോഡിൽ ജില്ല ശിശുക്ഷേമസമിതിയുടെ നിയന്ത്രണത്തിൽ അമ്മത്തൊട്ടിൽ 2008 മുതൽ പ്രവർത്തിക്കുന്നുണ്ട്.
ഇടക്ക് സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനം തടസ്സപ്പെട്ടിരുന്നുവെങ്കിലും ഹൈടെക് സംവിധാനത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെ ലഭിക്കുന്ന കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പതിനെട്ട് കുട്ടികളാണ് ഇതുവരെ ജില്ലയിലെ അമ്മത്തൊട്ടിലിൽനിന്ന് ലഭിച്ചത്. നാല് പേരെ ഫോസ്റ്റർ കെയറിലേക്കും നാല് പേരെ ദത്തും നൽകിയിട്ടുണ്ട്. ആറ് കുട്ടികൾ ഇപ്പോൾ അംഗൻവാടിയിൽ പഠിക്കുന്നു. മറ്റുള്ളവർ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്നു. ഇവർക്ക് വിദ്യാഭ്യാസം നടത്താനും ഇവിടെ കഴിയും.
ജീവനാണ്, മറക്കരുത്
പിഞ്ചോമനകൾക്ക് മാതൃത്വവും മുലപ്പാലും ജന്മാവകാശമാണ്. അവരെ മാന്യമായി വളർത്തുക. മുലപ്പാലിന്റ മാധുര്യം നിഷേധിച്ച് മാതൃത്വം തന്നെ പിഞ്ചോമനകളെ കടിച്ചു കുടയുന്ന ലോകമാണിത്. അവരെ നായ്കൾക്കും അരിച്ചിറങ്ങുന്ന ഉറുമ്പുകൾക്കും നടുവിലേക്ക് നടതള്ളരുത്. കാരണം എന്തുമാകട്ടെ, ഉപേക്ഷിക്കുന്നത് ഒരു ജീവനാണെന്ന് മറക്കരുത്. വളർത്താൻ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ കാട്ടിലും തോട്ടിലും ബക്കറ്റിലും കളയേണ്ട. ജന്മം ശാപമായി കരുതി ഒഴിവാക്കപ്പെടുമ്പോൾ നിഷ്കളങ്കമായി ചിരിക്കുന്ന ആ ഓമനകളെ കരിവളയണിയിക്കാൻ...കണ്ണെഴുതി പൊട്ടുതൊടീക്കാൻ... മാമുണ്ണിക്കാൻ.... രാരീരം പാടിയുറക്കാൻ... നമുക്കിടയിൽ സംവിധാനങ്ങളുണ്ട്. അമ്മത്തൊട്ടിൽ എന്ന മാതൃവാത്സല്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.
അവിടെ അവർ നല്ല പൗരൻമാരായി വളരും. കുട്ടികളെ വേണ്ടെങ്കിൽ വഴിയിൽ ഉപേക്ഷിക്കാതെ അമ്മത്തൊട്ടിൽ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ അഭ്യർഥിക്കുന്നു. അപമാനം ഭയന്ന് കുഞ്ഞുങ്ങളെ കൊല്ലാനോ ഉപേക്ഷിക്കാനോ ശ്രമിക്കരുത്.
അമ്മത്തൊട്ടിലിനെക്കുറിച്ച് നിരവധി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതി കാണുമ്പോൾ അത് പോരെന്ന് തോന്നുന്നു. കൂടുതൽ അവബോധം സമൂഹത്തിൽ സൃഷ്ടിക്കണം. എല്ലാ ജില്ലയിലും അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നുണ്ട്- അവർ കൂട്ടിച്ചേർത്തു.
അമ്മത്തൊട്ടിലിന്റെ പ്രവർത്തനം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.