മല്ലപ്പള്ളി: ടൗണിലും പരിസരങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുന്നു. പ്രദേശത്ത് പനിയുൾപ്പെടെ പകർച്ചവ്യാധി രോഗങ്ങൾ പടർന്നുപിടിക്കുമ്പോൾ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും പരാതിയുണ്ട്. ജനം ഏറെയെത്തുന്ന പ്രദേശങ്ങൾ മുഴുവൻ മാലിന്യംനിറഞ്ഞ അവസ്ഥയാണിപ്പോൾ. മിനി ഇന്റർസ്റ്റീൽ എസ്റ്റേറ്റ് റോഡിൽ ബിവറേജിന് സമീപം മാലിന്യംകുമിഞ്ഞു കൂടി ദുർഗന്ധം വമിക്കുന്ന നിലയിലാണ്. ബസ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കാൻ ജോലിക്കാരുണ്ടെങ്കിലും അവർ ഓഫിസിൽ ഇരുന്ന് തുച്ഛമായ വേതനം നൽകി കരാർ ജീവനാക്കാരെ എൽപിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഏൽപിക്കുന്നവർ അവർക്ക് തോന്നുമ്പോഴാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് എത്തുന്നതെന്ന് നാട്ടുകാർ പറയുന്നത്. ലക്ഷങ്ങൾ മുടക്കി പഞ്ചായത്ത് മാലിന്യ പ്ലാന്റ് നിർമിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനംനിലച്ച മട്ടാണ്. ഇപ്പോൾ ഈ പ്ലാന്റിന് മുകളിലിട്ടാണ് കത്തിക്കുന്നത്. പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ അനങ്ങാപ്പാറ നയം രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാകുകയാണ്. കുമിഞ്ഞുകൂടുന്ന മാലിന്യം നീക്കി മാലിന്യം തള്ളുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.