റാന്നി: പട്ടയത്തിനായി ഭൂമിയില്‍ റവന്യൂ-വനം വകുപ്പുകളുടെ പരിശോധനക്കും വിവര ശേഖരണ ഫോറത്തിനും ജൂലൈ 31ന് മുമ്പ് അതത് വില്ലേജ് ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞു. റാന്നി ചേത്തയ്ക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം ഇടമണ്‍ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
1977ന് മുമ്പ് തങ്ങള്‍ പ്രസ്തുതഭൂമിയില്‍ ഉണ്ടായിരുന്നുവെന്ന രേഖസഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രേഖകൈവശമില്ലെങ്കില് തെളിവെടുപ്പിന് മുമ്പ് ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. മാസത്തില്‍ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും വൈകീട്ട് മൂന്നിന് എം.എല്‍.എ/ എം.എല്‍.എയുടെ പ്രതിനിധി, വില്ലേജ് നില്കുന്ന സ്ഥലത്തെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടി പ്രതിനിധികള്‍, സര്‍ക്കാര്‍ ഗസറ്റിലൂടെ പ്രഖ്യാപനം ചെയ്യുന്ന ഒരു സ്ത്രീ, പട്ടികജാതി-വര്‍ഗ മേഖല പ്രതിനിധി, ഡെപ്യൂട്ടി തഹസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന വില്ലേജുതല ജനകീയ സമിതി കൃത്യമായും ചേരണമെന്നും അല്ലാത്തപക്ഷം നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, മുന്‍ എം.എല്‍.എ രാജു എബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് കെ.എസ്. ഗോപി, പഞ്ചായത്ത് പ്രസിഡന്റുമാരായ റൂബി കോശി, ടി.കെ. ജയിംസ്, നാറാണംമൂഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന് നീറംപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. സുജ, പഞ്ചായത്ത് അംഗം ജോയ്സി ചാക്കോ, തിരുവല്ല സബ്കലക്ടര്‍ സഫ്ന നസറുദീന്‍, എ.ഡി.എം ജി. സുരേഷ് ബാബു, ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ്. ഹനീഫ്, ആര്. ബീന റാണി തുടങ്ങിയവര്‍ പങ്കെടുത്തു.
'പത്തനംതിട്ട: കുളനട സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം മന്ത്രി കെ. രാജന് നിര്‍വഹിച്ചു. മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ജില്ല പഞ്ചായത്ത് അംഗം ആര്. അജയകുമാര്‍, കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. മോഹന്‍ദാസ്, അടൂര്‍ ആര്.ഡി.ഒ വി. ജയമോഹന് തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴഞ്ചേരി: ചെറുകോല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജന് നിര്‍വഹിച്ചു. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. കലക്ടര്‍ എസ്. പ്രേം കൃഷ്ണന്, മുന്‍ എം.എല്‍.എ രാജു എബ്രഹാം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. സന്തോഷ് കുമാര്‍, തിരുവല്ല സബ്കലക്ടര്‍ സഫ്ന നസറുദ്ദീന്‍, എ.ഡി.എം ജി. സുരേഷ് ബാബു, ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ്. ഹനീഫ്, ആര്. ബീനാറാണി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.