അനിശ്ചിതകാല സമരം: ബസുടമ സംരക്ഷണ സമിതി പങ്കെടുക്കില്ല

തൃശൂർ: സംസ്ഥാനത്ത് ചൊവ്വാഴ്​ച മുതൽ സ്വകാര്യ ബസുടമകൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിൽ പ്രൈവറ്റ് ബസ് ഉടമ സംരക്ഷണ സമിതി പങ്കെടുക്കില്ലെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി, ഗതാഗതമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയിൽ ഒരു മാസത്തിനകം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പി​ൻെറ അടിസ്ഥാനത്തിലാണ് സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്​. സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയിരത്തഞ്ഞൂ​റോളം ബസുകളാണ് സർവിസ് നടത്തുക. ഡിസംബർ അവസാനം വരെ നികുതിയടക്കാനുള്ള സാവകാശം നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. കേരളബാങ്കിൽ നിന്ന്​ നാലു ശതമാനം പലിശയിൽ അഞ്ചുലക്ഷം രൂപ വരെ വായ്​പയും മറ്റാവശ്യങ്ങൾ പരിഗണിക്കാൻ സാവകാശവുമാണ്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്​. വിദ്യാർഥികളുടെതടക്കം നിരക്ക്​ വർധന പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ്​ ടി.എ. ഹരി, ജനറൽ സെക്രട്ടറി റെജി മാത്യു, ട്രഷറർ ജെയ്​സൺ മാളിയേക്കൽ ഭാരവാഹികളായ അനൂപ്, അനീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT