Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:08 AM GMT Updated On
date_range 9 Nov 2021 12:08 AM GMTഅനിശ്ചിതകാല സമരം: ബസുടമ സംരക്ഷണ സമിതി പങ്കെടുക്കില്ല
text_fieldsbookmark_border
തൃശൂർ: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുടമകൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിൽ പ്രൈവറ്റ് ബസ് ഉടമ സംരക്ഷണ സമിതി പങ്കെടുക്കില്ലെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി, ഗതാഗതമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയിൽ ഒരു മാസത്തിനകം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിൻെറ അടിസ്ഥാനത്തിലാണ് സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയിരത്തഞ്ഞൂറോളം ബസുകളാണ് സർവിസ് നടത്തുക. ഡിസംബർ അവസാനം വരെ നികുതിയടക്കാനുള്ള സാവകാശം നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. കേരളബാങ്കിൽ നിന്ന് നാലു ശതമാനം പലിശയിൽ അഞ്ചുലക്ഷം രൂപ വരെ വായ്പയും മറ്റാവശ്യങ്ങൾ പരിഗണിക്കാൻ സാവകാശവുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർഥികളുടെതടക്കം നിരക്ക് വർധന പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ടി.എ. ഹരി, ജനറൽ സെക്രട്ടറി റെജി മാത്യു, ട്രഷറർ ജെയ്സൺ മാളിയേക്കൽ ഭാരവാഹികളായ അനൂപ്, അനീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story