ഇ-പാസ്​: വാൽപ്പാറയിലേക്കുള്ള സഞ്ചാരികൾ മലക്കപ്പാറയിൽ കുടുങ്ങി

അതിരപ്പിള്ളി: കേരളത്തിൽനിന്ന് വാൽപ്പാറ സന്ദർശിക്കാനെത്തിയവർ മലക്കപ്പാറ ചെക്ക്​​പോസ്​റ്റിൽ മണിക്കൂറുകളോളം കുടുങ്ങി. അപ്രതീക്ഷിതമായി തമിഴ്നാട് സർക്കാറി​ൻെറ പുതിയ ഉത്തരവാണ് വിനോദസഞ്ചാരികൾക്ക് വിനയായത്. ഇ-പാസില്ലാതെ കേരളത്തിൽനിന്ന് ആരെയും പ്രവേശിപ്പിക്കേണ്ടതില്ലെന്ന് കോയമ്പത്തൂർ കലക്ടർ വെള്ളിയാഴ്ച വൈകീട്ട് ഉത്തരവിറക്കിയിരുന്നു. ഇത് വിനോദസഞ്ചാരികളുടെയോ കേരള ഫോറസ്​റ്റ്​ അധികൃതരുടെയോ ശ്രദ്ധയിൽപെട്ടിരുന്നില്ല. വിനോദസഞ്ചാരികൾ മലക്കപ്പാറയിൽ എത്തിയപ്പോൾ തമിഴ്നാട് ചെക്ക്​​പോസ്​റ്റിൽ തടയുകയായിരുന്നു. ഇതോടെ ബൈക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും നീണ്ട വരി പ്രത്യക്ഷപ്പെട്ടു. പലരും വഴിയിൽ കുത്തിയിരുന്നു. അവിടെനിന്ന് ഇ-പാസെടുക്കാൻ ശ്രമിച്ചവർക്ക് ഇൻറർനെറ്റ് കണക്​ഷൻ ലഭിച്ചതുമില്ല. റൂട്ട് ബസുകളിൽ പോകാൻ ചിലർ ശ്രമം നടത്തിയെങ്കിലും ബസുകൾ ഓടിയിരുന്നില്ല. TC MChdy - 5 Malaka para : മലക്കപ്പാറ ചെക്ക്പോസ്​റ്റിൽ കാത്തു നിൽക്കുന്ന സഞ്ചാരികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.