വിനോദ്
വാടാനപ്പള്ളി: കഞ്ചാവുമായി യുവാവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. ചേറ്റുവ സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ വിനോദ് (42) ആണ് പിടിയിലായത്.
ഇയാളിൽനിന്ന് 42 ഗ്രാം കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനക്കിടെ എങ്ങണ്ടിയൂരിലെ ബാറിന് സമീപം സംശയാസ്പദമായി കണ്ട വിനോദിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
2016ൽ നടന്ന അടിപിടിക്കേസിലും 2022ൽ നടന്ന കഞ്ചാവ് വിൽപ്പനക്കേസിലും ഇയാൾ പ്രതിയാണ്. വാടാനപ്പള്ളി സി.ഐ ബി.എസ്. ബിനു, സി.പി.ഒമാരായ ഉണ്ണിമോൻ, ഷിജിത്ത്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ എൻ.ആർ. സുനീഷ് എന്നിവരാണ് വിനോദിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.