പെരുമ്പിലാവ്: പട്ടാമ്പി റോഡിൽ ചാലിശ്ശേരി സെന്ററിന് സമീപം സ്വകാര്യ ബസ് ടോറസ് ലോറിയുടെ പിറകിലിടിച്ച് ബസ് യാത്രക്കാരായ 30 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. പരിക്കേറ്റ മണ്ണൂത്തി ഒല്ലൂക്കരക്കാരൻ വീട്ടിൽ ലെനിൻ (47), നെല്ലിക്കാട്ടിരി ഏലിയ പാറൽ വീട്ടിൽ ജയരാജന്റെ ഭാര്യ ധന്യ (36), മകൾ നയന (12), തൃത്താല അധിനിപ്പുള്ളിൽ പ്രസാദിന്റെ ഭാര്യ ഐശ്വര്യ (30), കൂറ്റനാട് പുളിയാംകുന്നത്ത് നിർമല (59), കരിക്കാട് ഉമ്മത്തുംകുഴി വീട്ടിൽ ജിഷ (49) എന്നിവരെ അൻസാർ ആശുപത്രിയിലും ആലൂർ കർണ്ണപ്പറകുന്നത്ത് പാഞ്ചാലി (55), ചാലിശ്ശേരി ചിത്രാജ്ഞലി സുനിലിന്റെ ഭാര്യ സുരമ്യ (34), വാവന്നൂർ പുതുവീട്ടിൽ ഷക്കീറിന്റെ മകൻ മുഹ്സിൻ (21), മാങ്കട പൂവ്വത്തുംപറമ്പിൽ ഹനീഫയുടെ ഭാര്യ സുനീറ (33), കൂറ്റനാട് പുതുവീട്ടിൽ ഉമ്മറിന്റെ ഭാര്യ ബീവാത്തു (44), പുതിയഞ്ചേരി പുളിയംമ്പയതിൽ അസീസിന്റെ ഭാര്യ റംല (48), കുളപുള്ളി ഉണ്ണിയമ്പത്ത് രാഘവന്റെ മകൻ കൃഷ്ണദാസ് (44), മാൻകോട് പൂവ്വത്തും പറമ്പിൽ മുഹമ്മദ് ഹനീഫയുടെ മകൻ ഹിഷാം (17), മാൻക്കട കൂറ്റിയാടൻ സെയ്തുവിന്റെ മകൻ മുംതാസ് (40), തൃത്താല മാമ്പുള്ളി ഞാലിൽ സുബൈറിന്റെ ഭാര്യ സഫിയ (36), മകൻ സിനാൻ (15), ബസ് ഡ്രൈവർ കറുകപുത്തൂർ എളാട്ടുവളപ്പിൽ കളത്തിൽ സേതുമാധവന്റെ മകൻ സദാനന്ദൻ (30), ആലൂർ സാലിൽ വീട്ടിൽ ഹിളറിന്റെ ഭാര്യ സീനത്ത് (40), മകൻ മുംതാസർ (15), പെരിങ്ങോട് താഴത്തു പുരക്കൽ ശാരദ (74), ചാലിശ്ശേരി പട്ടത്തുവളപ്പിൽ ധർമരാജന്റെ മകൻ ധനേഷ് (30), ആലൂർ കണിശേരി പറമ്പിൽ മനോജ് (35), മാങ്കട ചാക്കു പറമ്പിൽ ഷെക്കീറിന്റെ മകൻ സബാഹ് (16) എന്നിവരെ കുന്നംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പട്ടാമ്പിയിൽനിന്ന് ഗുരുവായൂരിലേക്ക് വന്ന ദീർഘദൂര ബസ് ആദികേശാണ് അപകടത്തിൽപെട്ടത്. മുന്നിൽ പോവുകയായിരുന്ന ടോറസ് ലോറിയുടെ പിറകിൽ അതേദിശയിൽ വന്ന ബസ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു.
സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്കാണ് കൂടുതൽ പരിക്കേറ്റത്. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.