മറ്റത്തൂര്‍: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈക്കിൾ മോഷണം പതിവാകുന്നു. മോഷണം പോയ സൈക്കിളുകളില്‍ അധികവും വിദ്യാര്‍ഥികളുടേതാണ്. മറ്റത്തൂരിലെ പ്രധാന വ്യാപാര കേന്ദ്രമായ കോടാലി ടൗണില്‍ നിന്നാണ് കൂടുതല്‍ സൈക്കിളുകള്‍ മോഷ്ടിക്കപ്പെട്ടത്. കോടാലി സ്കൂള്‍ ജങ്ഷനും ഓവുങ്ങല്‍ ജങ്ഷനും ഇടയിലുള്ള സ്ഥാപനങ്ങള്‍ക്കു മുന്നില്‍ സൂക്ഷിച്ച സൈക്കിളുകളാണ് നഷ്ടപ്പെട്ടത്.
ട്യൂഷന് സെന്ററുകള്‍ക്ക് സമീപത്തുനിന്ന് സൈക്കിളുകള്‍ മോഷണം പോകുന്നുണ്ട്. കടമ്പോട് സ്വദേശിയായ വിദ്യാർഥിയുടെ സൈക്കിള്‍ കഴിഞ്ഞ ദിവസം മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സൈക്കിള്‍ മോഷ്ടാവെന്നു സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം വെള്ളിക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റു നാലഞ്ച് പേരും ഇത്തരത്തില്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ മോഷ്ടാവിനെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.