മ​ണി​ ചോ​ർ​ന്നൊ​ലി​ക്കു​ന്ന കു​ടി​ലി​നു മുന്നിൽ

ചുവപ്പു നാടക്കുരുക്ക് അഴിയുമോ? വീടിനായി മണി കാത്തിരിപ്പ് തുടരുന്നു

തൃ​പ്ര​യാ​ർ: ആ​റു പ​തി​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള റ​വ​ന്യൂ വ​കു​പ്പി​ന്റെ ചു​വ​പ്പു​നാ​ട​ക്കു​രു​ക്കി​ൽ​പ്പെ​ട്ട പ​ട്ട​യ​ഭൂ​മി​യി​ൽ വീ​ട് വെ​ക്കാ​ൻ ക​ഴി​യാ​ത്ത വ​യോ​ധി​ക ഇ​പ്പോ​ഴും ക​ഴി​യു​ന്ന​ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന കു​ടി​ലി​ൽ. നാ​ട്ടി​ക മോ​ങ്കാ​ടി പ​രേ​ത​നാ​യ വേ​ലാ​യി​യു​ടെ ഭാ​ര്യ മ​ണി​ക്ക് (70) വീ​ടു​വെ​ക്കാ​ൻ സ്വ​ന്തം പേ​രി​ൽ സ്ഥ​ല​മി​ല്ല.

ര​ണ്ടാം വാ​ർ​ഡി​ൽ ആ​രി​ക്കി​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു വ​ട​ക്കു ഭാ​ഗ​ത്ത് കു​ടി​ലി​ലാ​ണ് താ​മ​സം. ഭ​ർ​ത്താ​വ് വേ​ലാ​യി​യു​ടെ പി​താ​വ് ചെ​റു​ക​ണ്ട​ന്റെ പേ​രി​ലു​ള്ള 10 സെ​ന്റ് പ​ട്ട​യ ഭൂ​മി​യാ​ണി​ത്. മ​റ്റൊ​രു മ​ക​നും ഇ​വി​ടെ വീ​ടു​വെ​ച്ച് താ​മ​സി​ക്കു​ന്നു​ണ്ട്. നി​ര​വ​ധി അ​വ​കാ​ശി​ക​ളു​ള്ള ഈ ​ഭൂ​മി ചെ​റു​ക​ണ്ട​ൻ മ​ക​ൻ വേ​ലാ​യി ഭാ​ര്യ മ​ണി മു​ത​ൽ പേ​ർ എ​ന്ന പേ​രി​ലാ​ണ് നി​കു​തി​യ​ട​ച്ചു​പോ​രു​ന്ന​ത്.

അ​തി​നാ​ൽ വീ​ടു നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ​ക്കൊ​ന്നും അ​പേ​ക്ഷ ന​ൽ​കാ​നാ​വി​ല്ല. കു​രു​ക്ക​ഴി​ക്കാ​ൻ റ​വ​ന്യു വ​കു​പ്പി​ൽ നി​ര​വ​ധി ത​വ​ണ അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

മ​ണി അ​സു​ഖ ബാ​ധി​ത​നാ​യ മ​ക​ൻ രാ​ജേ​ഷി​നും കു​ടും​ബ​ത്തി​നു​മൊ​പ്പ​മാ​ണ് കു​ടി​ലി​ൽ താ​മ​സി​ക്കു​ന്ന​ത്. ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ടു വെ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും മൂ​ന്നു സെൻറു ഭൂ​മി​യെ​ങ്കി​ലും സ്വ​ന്ത​മാ​യി​ല്ലാ​ത്ത​തി​നാ​ൽ അ​തും ന​ട​ന്നി​ല്ല. ദാ​ന​മാ​യി മൂ​ന്ന് സെ​ന്റ് ഭൂ​മി​യെ​ങ്കി​ലും ല​ഭി​ച്ചാ​ൽ വീ​ട് നി​ർ​മി​ക്കാ​മെ​ന്ന മോ​ഹ​ത്തി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ണി​യു​ടെ കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Will the red tape unravel-Mani continues to wait for home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.