പെരുമ്പിലാവ്: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബി.ജെ.പി സ്ഥാനാർഥിക്ക് നേരെ ആക്രമണം. കൈകാലുകൾക്ക് പരിക്കേറ്റ വടക്കേ കോട്ടോൽ ചക്കിങ്ങൽ വീട്ടിൽ നാരായണെൻറ മകൻ അനിൽകുമാറിനെ (37) കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ വടക്കേ കോട്ടോൽ പാടത്തുവെച്ചായിരുന്നു ആക്രമണം. കല്ലുംപുറത്തുനിന്ന് മീൻ വാങ്ങി വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് അനിൽകുമാർ പറഞ്ഞു. പത്തോളം സി.പി.എം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് പെരുമ്പിലാവ് ഡിവിഷൻ സ്ഥാനാർഥിയാണ് അനിൽകുമാർ. ഇയാളുടെ ഭാര്യ അംബിക കടവല്ലൂർ പഞ്ചായത്ത് പത്തൊമ്പതാം വാർഡ് സ്ഥാനാർഥിയായിരുന്നു. ഭാര്യ മത്സരിച്ച വാർഡിൽ കഴിഞ്ഞതവണ അനിൽകുമാർ ജനവിധി തേടിയിരുന്നു.
ദമ്പതികളായ ഇവർ മത്സരിച്ചതിലുള്ള വിരോധവും പരാജയഭീതിയുമാണ് സി.പി.എമ്മിനെ പ്രകോപിതരാക്കിയതെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് സുഭാഷ് പാക്കത്ത് കുറ്റപ്പെടുത്തി. ആശുപത്രിയിൽ കഴിയുന്ന അനിൽകുമാറിൽനിന്ന് കുന്നംകുളം പൊലീസ് മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.