ട്രാം​വെ റോ​ഡി​ലെ കാ​വു​ങ്ങ​ൽ ഏ​ജ​ൻ​സി ഉ​ട​മ ആ​ൻ​റി​ൻ ജോ​സ് ക​ട​യി​ലെ സി​ലി​ണ്ട​റു​ക​ൾ ചാലക്കുടി താ​ലൂ​ക്ക്ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ടു​ത്ത​യ​ക്കു​ന്നു

ചാ​ല​ക്കു​ടി: ഒാ​ക്​​സി​ജ​ൻ കി​ട്ടാ​തെ നൂ​റു​ക​ണ​ക്കി​ന്​ പേ​ർ ഉ​ത്ത​രേ​ന്ത്യ​യി​ൽ മ​രി​ച്ചു​വീ​ഴു​ന്ന കാ​ഴ്​​ച ക​ൺ​മു​ന്നി​ൽ തെ​ളി​ഞ്ഞ​തോ​ടെ ആ​ൻ​റി​നു​മാ​യി​ല്ല ​പ്രാ​ണ​വാ​യു​വി​ന്​ വി​ല​യി​ടാ​ൻ.

വി​ൽ​പ​ന​ക്ക്​ വെ​ച്ച 50 ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും ന​ഷ്​​ട​ത്തെ​ക്കു​റി​ച്ച്​ വേ​വ​ലാ​തി​പ്പെ​ടാ​തെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ൽ​കി ആ ​വ്യാ​പാ​രി. ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​െൻറ കു​റ​വ് മ​ന​സ്സി​ലാ​ക്കി​യ ചാ​ല​ക്കു​ടി ട്രാം​വേ റോ​ഡി​ലെ കാ​വു​ങ്ങ​ൽ ഏ​ജ​ൻ​സീ​സ് ന​ട​ത്തു​ന്ന ആ​ൻ​റി​ൻ ജോ​സ് കാ​വു​ങ്ങ​ൽ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണ് ത​െൻറ പ​ക്ക​ലു​ള്ള 50 സി​ലി​ണ്ട​റും ആ​രും ആ​വ​ശ്യ​പ്പെ​ടാ​തെ കൊ​ടു​ത്ത​ത്.

ഒ​രു രോ​ഗി​യും ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ക​ഷ്​​ട​പ്പെ​ട​രു​തെ​ന്നും ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് ഇ​നി​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് സി​ലി​ണ്ട​ർ കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ആ​ൻ​റി​ൻ പ​റ​ഞ്ഞു. ഈ ​മാ​തൃ​ക​ക്ക് അ​ഭി​ന​ന്ദ​നം അ​ർ​പ്പി​ച്ച് ചാ​ല​ക്കു​ടി ടൗ​ൺ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ കൂ​ലി വാ​ങ്ങാ​തെ സി​ലി​ണ്ട​റു​ക​ൾ വ​ണ്ടി​യി​ലേ​ക്ക് ക​യ​റ്റി​ക്കൊ​ടു​ത്തു.

രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്​​സി​ൻ സി​ലി​ണ്ട​ർ ക്ഷാ​മ​ത്തെ​ച്ചൊ​ല്ലി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ആ​ശ​ങ്ക പ​ങ്കു​വെ​ച്ചി​രു​ന്നു. 12,500 രൂ​പ​യാ​ണ് ഒ​രു സി​ലി​ണ്ട​റി​ന് വി​ല. അ​തും കി​ട്ടാ​നി​ല്ലാ​ത്ത​താ​ണ്​ പ്ര​ശ്നം.

ന​ഗ​ര​സ​ഭ പ്രാ​ൺ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് സി​ലി​ണ്ട​ർ വാ​ങ്ങാ​ൻ ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്നു​ണ്ട്.

ചാ​ല​ക്കു​ടി സെൻറ്​ മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മു​ക്കാ​ട്ടു​ക​ര​ക്കാ​ര​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി. ചാ​ല​ക്കു​ടി ക​ല്ലി​ങ്ക​ൽ ഫാ​മി​ലി ട്ര​സ്​​റ്റും ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി. ക​ല്യാ​ൺ ഗ്രൂ​പ് അ​ഞ്ച്​ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റും ചാ​ല​ക്കു​ടി എ​സ്.​എ​ച്ച് കോ​ള​ജ് ര​ണ്ട്​ സി​ലി​ണ്ട​റും ന​ൽ​കി. വെ​ട്ടു​ക​ട​വ് വാ​സ്കോ ക്ല​ബ്​ തു​ട​ങ്ങി​യ​വ​രും സി​ലി​ണ്ട​ർ ന​ൽ​കി.

Tags:    
News Summary - andin who donated 50 oxygen cylinder free of cost to taluk hospital chalakkudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.