ചാലക്കുടി: ചാലക്കുടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്വിഫ്റ്റ് ബസ് സർവിസ് ആരംഭിച്ചു. ഏതാനും ആഴ്ച മുമ്പ് ഗതാഗതമന്ത്രി ഗണേഷ് കുമാർ ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിയപ്പോൾ സനീഷ് കുമാർ ജോസഫ് എം.എൽ.എ ഈ ബസ് റൂട്ട് ആവശ്യപ്പെട്ടിരുന്നു. നൽകാമെന്ന് മന്ത്രി സമ്മതിക്കുകയും ചെയ്തിരുന്നു.
ദിവസവും പുലർച്ചെ 4.30 നാണ് ബസ് ചാലക്കുടിയിൽ നിന്ന് പുറപ്പെടുക. ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ നഗരസഭ അംഗം നിതാ പോൾ, കെ.എസ്.ആർ.ടി.സി കൺട്രോളിങ് ഓഫീസർ കെ.എസ്. ഹരി എന്നിവർ സംസാരിച്ചു. മന്ത്രിയുടെ മറ്റൊരു വാഗ്ദാനമായ വഴിക്കടവ് ബസ്സും ഉടനെ ആരംഭിക്കും. കൂടാതെ ചാലക്കുടിയിൽ ഡ്രൈവിങ്ങ് സ്കൂൾ, അതിരപ്പിള്ളി ടൂറിസം ഹബ് എന്നിവയും പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.