പ​രി​യാ​ര​ത്ത് മാം​സ വ്യാ​പാ​ര​ശാ​ല​യി​ൽ സം​ഘ​ർ​ഷം; ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു

ചാ​ല​ക്കു​ടി: പ​രി​യാ​ര​ത്ത് മാം​സ വ്യാ​പാ​ര​ശാ​ല​യി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. വെ​ട്ടി​യ ആ​ൾ ചാ​ല​ക്കു​ടി പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കു​രി​ശി​ങ്ക​ൽ ടോ​മി​ക്ക് (47) മു​ഖ​ത്ത് വെ​ട്ടേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ശ​നി​ല​യി​ലാ​യ തോ​മ​സി​നെ (70) ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​ണ് സം​ഭ​വം.

പ​രി​യാ​രം മാ​ർ​ക്ക​റ്റി​ലെ മാം​സ വ്യാ​പാ​ര​ശാ​ല​ക​ൾ ന​ട​ത്തു​ന്ന ടോ​മി​യും തോ​മ​സും ത​മ്മി​ൽ നേ​ര​ത്തെ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്യാ​ൻ ടോ​മി, തോ​മ​സി​ന്‍റെ ക​ട​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ടോ​മി​ക്ക് വെ​ട്ടേ​റ്റ​ത്.

Tags:    
News Summary - Clash at Pariyaram meat shop-injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.