കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നുമുന്നിൽ പ്ര​തി​ഷേ​ധി​ക്കു​ന്ന പ്ര​തി​പ​ക്ഷം

അംഗൻവാടി നിയമനത്തിൽ ‘കുടുംബ താൽപര്യ’മെന്ന്; കോടശ്ശേരി പഞ്ചായത്തിൽ പ്രതിഷേധം

ചാ​ല​ക്കു​ടി: കോ​ട​ശേ​രി​യി​ൽ അം​ഗ​ൻ​വാ​ടി നി​യ​മ​ന​ത്തി​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം.

പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ, ഹെ​ൽ​പ്പ​ർ ലി​സ്റ്റി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് മ​ക്ക​ളെ തി​രു​കി ക​യ​റ്റി​യെ​ന്നാ​രോ​പി​ച്ച് ഇ​ട​തു അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ്ര​സി​ഡ​ന്റ് മൗ​നം പാ​ലി​ക്കു​ക​യും ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

അം​ഗ​ൻ​വാ​ടി ഹെ​ൽ​പ്പ​ർ, വ​ർ​ക്ക​ർ ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​ൽ വ​ൻ ക്ര​മ​ക്കേ​ടാ​ണ് ന​ട​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഇ​ന്റ​ർ​വ്യൂ​വി​ന് ശേ​ഷം വ​ന്ന ലി​സ്റ്റി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റി​ന്റെ മ​രു​മ​ക്ക​ളി​ൽ ഒ​രാ​ളെ ര​ണ്ടാം സ്ഥാ​ന​ക്കാ​രി​യാ​യും ഒ​രാ​ളെ പ​തി​മൂ​ന്നാം സ്ഥാ​ന​ക്കാ​രി​യാ​യും ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. മൂ​ന്നാ​മ​ത് ഒ​രാ​ളെ ഹ​രി​ത ക​ർ​മ സേ​നാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​താ​യും ആ​രോ​പി​ക്കു​ന്നു.

ധ​ർ​ണ സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ലീ​ഡ​ർ ഇ.​എ. ജ​യ​തി​ല​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം നേ​താ​വ് സി.​കെ.​ശ​ശി, വാ​ർ​ഡ് അംഗങ്ങളായ ടി.​ആ​ർ. ബാ​ബു, ഉ​ഷ ശ​ശി​ധ​ര​ൻ, ശ​കു​ന്ത​ള വ​ത്സ​ൻ, പി.​സി. നി​ഖി​ൽ, സ​ജി​ത ഷാ​ജു, ദീ​പ പോ​ളി, വി.​ജെ വി​ല്യം​സ്, സി.​പി.​എം കു​റ്റി​ച്ചി​റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടോ​മി ക​ള​മ്പാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - 'Family interest' in Anganwadi appointment; Protest in Kodassery Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.