ചാലക്കുടി: സംസ്ഥാന ബജറ്റില്‍ ചാലക്കുടി നഗരസഭയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കലാഭവന്‍ മണി പാര്‍ക്കിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി രൂപയും എം.എല്‍. ജേക്കബ് സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വുഡന്‍ േഫ്ലാറിങ്ങിനും മറ്റ് അനുബന്ധ പ്രവൃത്തികള്‍ക്കുമായി ഒരു കോടി രൂപയും നീക്കി വെക്കണമെന്ന് ആവശ്യം.
കൂടാതെ കലാഭവന്‍ മണി സ്മാരകത്തിന് കൂടുതലായി രണ്ട് കോടി രൂപ, പൊതുമരാമത്ത് കെട്ടിട സമുച്ചയം ആധുനിക പാര്‍ക്കിങ് സൗകര്യത്തോടുകൂടി നിർമിക്കുന്നതിന് അഞ്ച് കോടി രൂപ, ട്രഷറിയുടെ പുതിയ കെട്ടിട നിർമാണത്തിനായി 11.5 കോടി രൂപ എന്നിങ്ങനെ അനുവദിക്കാൻ സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നും ഇതിനായി എം.എല്‍.എ അടക്കമുള്ളവര്‍ ശ്രമിക്കണമെന്നും നഗരസഭ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് ആവശ്യപ്പെട്ടു.
നഗരസഭ കൗണ്‍സിലില്‍ പ്രമേയം ഐകകേണ്ഠ്യന പാസാക്കി സര്‍ക്കാറിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എല്‍.എക്ക് നിവേദനം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.