ചാ​ല​ക്കു​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ലു​ള്ള സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കേരളത്തിന്റെ വികസനത്തിൽ ഉമ്മൻ ചാണ്ടി വഹിച്ച പങ്ക് നിസ്തുലം -ഗവർണർ

ചാ​ല​ക്കു​ടി: കേ​ര​ള​ത്തി​ന്റെ വി​ക​സ​ന​ത്തി​ന് ഉ​മ്മ​ൻ ചാ​ണ്ടി വ​ഹി​ച്ച പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ സ​നീ​ഷ്‌ കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ചി​റ​ക്’ പ​ദ്ധ​തി​യി​ൽ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്വ​രൂ​പി​ച്ച ‘ഉ​മ്മ​ൻ ചാ​ണ്ടി വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്’ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ക്കൂ​ട്ട​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഊ​ർ​ജം. മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ഴും അ​ദ്ദേ​ഹം ജ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പം നി​ന്നു​വെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബെ​ന്നി ബെ​ഹ​ന്നാ​ൻ എം.​പി, ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ വേ​ണു ക​ണ്ഠ​രു​മ​ഠ​ത്തി​ൽ, മ​റി​യാ​മ്മ ഉ​മ്മ​ൻ, സേ​ക്ര​ട്ട്‌ ഹാ​ർ​ട്ട് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ന ഇ​ട്ട്യ​ച്ച​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി​ന്ദു ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

25 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പാ​ണ്​ വി​ത​ര​ണം ചെ​യ്ത​ത്. നി​യോ​ജ​ക മ​ണ്ഡ​ലം പ​രി​ധി​യി​ലെ 500 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് സ്കോ​ള​ർ​ഷി​പ്പി​ന് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

Tags:    
News Summary - kerala governor about oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.