ചാലക്കുടി: കൂടപ്പുഴ തടയണ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. രണ്ടുമാസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം. അതിവൃഷ്ടിയെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ നിർത്തിവെക്കേണ്ടി വന്ന നവീകരണം ദിവസങ്ങൾക്ക് മുമ്പാണ് പുനരാരംഭിച്ചത്. വേനൽമഴ ശക്തമായതോടെ കരാറുകാരന്റെ നിർമാണ സാമഗ്രികൾ വെള്ളത്തിൽ ഒഴുകിപ്പോയിരുന്നു.
1996ലാണ് ചാലക്കുടി പുഴയിലെ ജലവിതാനം നിലനിർത്താൻ തടയണ നിർമാണം ആരംഭിച്ചത്. ഇടക്കുവെച്ച് നിലച്ച പണി 2006ൽ പൂർത്തിയാക്കി. 2018ലെ പ്രളയത്തിൽ ഗുരുതര കേടുപാടുണ്ടായതോടെ നവീകരണത്തിന് ഒരുകോടി രൂപ ജലസേചന വകുപ്പ് അനുവദിച്ചിരുന്നു. തടയണക്ക് സമീപം മേലൂർ ഭാഗത്ത് ഇടിഞ്ഞുപോയ പുഴയുടെ തീരം കെട്ടി സംരക്ഷിക്കാൻ റീബിൽഡ് കേരള പദ്ധതിയിൽനിന്ന് 80 ലക്ഷം രൂപയും അനുവദിച്ചിരുന്നു. മുൻ എം.എൽ.എ ബി.ഡി. ദേവസി മുൻകൈയെടുത്താണ് നവീകരണത്തിന് വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.