ദീ​ർ​ഘ​ദൂ​ര കെ.​എ​സ്.​ആ​ർ.​ടി.​സി​ക​ൾ ചാ​ല​ക്കു​ടി മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ നി​ർ​ത്താ​ൻ നി​ർ​ദേ​ശം

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ചാ​ല​ക്കു​ടി വ​ഴി പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ചാ​ല​ക്കു​ടി മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ നി​ർ​ത്താ​ൻ നി​ർ​ദേശം.

ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​ത്ത എ​ൽ.​എ​സ് -2 കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ബ​സു​ക​ൾ നി​ർ​ബ​ന്ധ​മാ​യും ചാ​ല​ക്കു​ടി മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ എ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി സ​ർ​വി​സ് റോ​ഡി​ലൂ​ടെ തി​രി​കെ ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ അ​റി​യി​ച്ചു.

ചാ​ല​ക്കു​ടി കെ.​എ​സ്.​ആ​ർ. ടി.​സി ഡി​പ്പോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം.​എ​ൽ.​എ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

പ​രി​ഷ്കാ​ര​ങ്ങ​ൾ അ​പ്പോ​ൾ ത​ന്നെ ബ​ന്ധ​പ്പെ​ട്ട ഡി​പ്പോ​ക​ൾ​ക്ക് ന​ൽ​കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ചാ​ല​ക്കു​ടി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ വി​ഭാ​ഗ​ത്തി​ന് എ​ൻ.​ഒ.​സി ന​ൽ​കാ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു.

കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പ്ര​മോ​ജ് ശ​ങ്ക​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷ​റ​ഫ് മു​ഹ​മ്മ​ദ്, ജി.​പി. പ്ര​ദീ​പ്കു​മാ​ർ, സി​വി​ൽ എ​ൻ​ജി​നീ​യ​ർ ലേ​ഖ ഗോ​പാ​ല​ൻ, ചാ​ല​ക്കു​ടി എ.​ടി.​ഒ കെ.​ജെ. സു​നി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Long Distance KSRTCs Chalakudy Flyover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.