ചാലക്കുടി: തകർന്ന പോട്ട അലവി സെൻറർ -കലിക്കക്കുന്ന് റോഡിൽ നാട്ടുകാർ വാഴയും ചേമ്പും നട്ട് പ്രതിഷേധിച്ചു. അഞ്ചുവർഷമായി റോഡ് സഞ്ചാരയോഗ്യമല്ലാതെ തകർന്ന് കിടക്കുകയാണ്.
ഇതിൽ 500 മീറ്റർ ദൂരം ഉടനീളം കുഴികളായി തീരെ സഞ്ചാരയോഗ്യമല്ല. കനകമല ഭാഗത്തേക്ക് നിരവധി പേർ സഞ്ചരിക്കുന്ന വഴിയാണിത്. സ്കൂൾ ബസുകളടക്കമുള്ള വാഹനങ്ങൾ ഇതിലൂടെ ദുരിതംപേറിയാണ് സഞ്ചരിക്കുകയാണ്. നിരവധി ഇരുചക്രവാഹനയാത്രക്കാരും ദുരിതത്തിലാണ്. കുന്നിൽനിന്നും ഒഴുകിയെത്തുന്ന വെള്ളം ഒഴുകി പോകാൻ അഴുക്കുചാലില്ലാത്തതിനാൽ റോഡിലൂടെ ഒഴുകുന്നതിനാലാണ് തകർച്ച വർധിച്ചത്.
കാലങ്ങളായി നാട്ടുകാർ പരാതി പറഞ്ഞിട്ടും അധികാരികൾ നടപടിയെടുക്കാത്തതിനെ തുടർന്ന് ക്ഷമ നശിച്ച നാട്ടുകാർ ഒടുവിൽ പ്രതിഷേധവുമായി സംഘടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.