ചാലക്കുടി: പെരിങ്ങൽക്കുത്തിൽ മുടങ്ങിക്കിടക്കുന്ന ഹൈഡൽ ടൂറിസം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ശക്തം. വർഷങ്ങൾക്കുമുമ്പ് അതിരപ്പിള്ളി മേഖലയിലെത്തുന്ന വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് പെരിങ്ങൽക്കുത്ത് ഡാമിന്റെ റിസർവോയറിൽ രണ്ടു ബോട്ടുകൾ ഉൾപ്പെടുത്തി കെ.എസ്.ഇ.ബി ഹൈഡൽ ടൂറിസം ആരംഭിച്ചിരുന്നു. ഈ വകയിൽ ആഴ്ചയിൽ 40,000 രൂപയോളം വരുമാനം ലഭിച്ചിരുന്നു. അതിരപ്പിള്ളി-മലക്കപ്പാറ ടൂറിസത്തിന്റെ പ്രധാന ഡെസ്റ്റിനേഷനായി മാറിയിരുന്നു. എന്നാൽ, നിരവധി സഞ്ചാരികളെ ആകർഷിച്ച പദ്ധതി അധികാരികൾ നിർത്തലാക്കുകയായിരുന്നു.
പെരിങ്ങൽക്കുത്തിലുണ്ടായിരുന്ന രണ്ടു ബോട്ടുകൾ ബാണാസുര സാഗർ അണക്കെട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിനായി സ്ഥാപിച്ച ഫ്ലോട്ടിങ് ജെട്ടി ഇപ്പോഴും പെരിങ്ങൽക്കുത്തിൽ നിലവിലുണ്ട്. പെരിങ്ങൽക്കുത്ത് ഹൈഡൽ ടൂറിസം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് ചാലക്കുടി റെസിഡൻറ്സ് അസോസിയേഷൻ കോഓഡിനേഷൻ ട്രസ്റ്റ് നിവേദനം നൽകി. പ്രസിഡൻറ് പോൾ പാറയിൽ, സെക്രട്ടറി പി.ഡി. ദിനേശ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.