ചാവക്കാട്: 742 രൂപ കുടിവെള്ളക്കരം അടക്കാനുള്ള ഉപഭോക്താവിന് 10.21 ലക്ഷത്തിന്റെ ബിൽ അയച്ച് ജല അതോറിറ്റി. ഒരുമനയൂർ തങ്ങൾപ്പടി ആലുംപറമ്പിൽ ഷംസുവിനാണ് 10,21,894 രൂപ അടക്കാൻ ജല അതോറിറ്റി സന്ദേശം അയച്ചത്.
ഷംസുവിന്റെ വീട്ടിലെ കുടിവെള്ള ഉപഭോഗത്തിനുള്ള കരം സാധാരണ 700 മുതൽ 800 വരെ രൂപയാണ്. കഴിഞ്ഞ ബില്ലിൽ 744 രൂപയായിരുന്നു. ഇത്തവണ വന്ന 742 രൂപയുടെ ബില്ലടക്കാൻ ഒരുങ്ങിയിരിക്കേയാണ് വെള്ളിടിയായി 10.21 ലക്ഷത്തിന്റെ ബിൽ എത്തിയത്. ബിൽ കണ്ട ഞെട്ടലിലാണ് ഷംസു. അതോറിറ്റിയുടെ വെബ്സൈറ്റിലും ഷംസു അടക്കാനുള്ളതായി രേഖപ്പെടുത്തിയത് 10,21,894 രൂപയാണ്. അധികൃതർക്ക് പരാതി നൽകാനാണ് ഷംസുവിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.