ചേർപ്പ്: പാൽ കറക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പശുക്കൾ ചത്തു. ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. പടിഞ്ഞാട്ടുമുറി നാലുംകൂടിയ വഴിക്ക് സമീപം തോമസിന്റെ വീട്ടിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അഞ്ച് പശുക്കളിൽ നാലെണ്ണമാണ് ചത്തത്. കറന്നുകൊണ്ടിരിക്കെ തൊഴുത്തിലെ വൈദ്യുതി കണക്ഷനിൽനിന്ന് ഷോക്കടിച്ച് പശുക്കൾ തോമസിന്റെ മേലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കണക്ഷൻ വിച്ഛേദിക്കപ്പെട്ടതിനാലാണ് തോമസ് രക്ഷപ്പെട്ടത്. സി.സി. മുകുന്ദൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, മൃഗസംരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാരുടെ സഹായത്തോടെ പശുക്കളെ തൊഴുത്തിൽനിന്ന് നീക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. മന്ത്രി ജെ. ചിഞ്ചുറാണിയുമായി സംസാരിച്ച് ധനസഹായം നൽകാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.