ചെറുതുരുത്തി: കോവിഡ് ബാധിച്ച വിദ്യാർഥിയെ പരീക്ഷയെഴുതിക്കാൻ ഓട്ടോയുമായി ദീപു കാത്തിരുന്നു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ കോവിഡ് ബാധിച്ച വിദ്യാർഥി പി.പി.ഇ. കിറ്റ് ധരിച്ചെത്തിയത്.
വിദ്യാർഥിയെ എത്തിച്ചതാവട്ടെ ഓട്ടോ ഡ്രൈവർ ചെറുതുരുത്തി സ്വദേശി ദീപുവും. പി.പി.ഇ കിറ്റ് ധരിച്ചാണ് ദീപു വിദ്യാർഥിയെ എത്തിച്ചത്. വള്ളത്തോൾ നഗർ കുടുംബ ആരോഗ്യ കേന്ദ്രം ഡോക്ടേഴ്സിെൻറയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ പൂർണമായും പാലിച്ചായിരുന്നു കോവിഡ് ബാധിച്ച വിദ്യാർഥി പരീക്ഷയെഴുതിയത്.
പി.പി.ഇ കിറ്റ്, ഗ്ലാസ്, മാസ്ക്ക്, ഫെയ് ഷീൽഡ് എന്നിവ ഉപയോഗിച്ച് ഒരു ക്ലാസ് റൂമിൽ തനിച്ചിരുന്നാണ് വിദ്യാർഥി പരീക്ഷയെഴുതിയത്.
കൊടുങ്ങല്ലൂർ: കോവിഡ് ബാധിത കുടുംബത്തിലെ പോസിറ്റിവ് സ്ഥിരീകരിച്ച വിദ്യാർഥിനിക്ക് എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ തുണയേകി ഓട്ടോ ഡ്രൈവർ. മാതൃകയായ ഓട്ടോറിക്ഷ ഡ്രൈവറെ സ്കൂൾ അധികൃതർ ആദരിച്ചു. കൊടുങ്ങല്ലൂർ ചന്തപ്പുര സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന എറിയാട് സ്വദേശി തിണ്ടിക്കൽ ആഷിക്കിനെയാണ് ഉപഹാരം നൽകി ആദരിച്ചത്.
കൊടുങ്ങല്ലൂർ നഗരസഭ അഞ്ചാം വാർഡിൽ നെടിയ തളി ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന വിദ്യാർഥിനിക്കും മറ്റു കുടുംബാംഗങ്ങൾക്കും കോവിഡാണ്. വിദ്യാർഥിനിയുടെ അപ്പൂപ്പൻ ഏതാനും ദിവസം മുമ്പ് മരിച്ചിരുന്നു. കോവിഡ് ബാധിതയായതോടെ വിഷമാവസ്ഥയിലായ വിദ്യാർഥിനിക്കും കുടുംബത്തിനും ആശ്വാസം പകർന്നുകൊണ്ട് ആഷിക്ക് മുന്നോട്ടുവരുകയായിരുന്നു. വാടക വാങ്ങാതെയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവറുടെ സന്നദ്ധ സേവനം.
പി.പി.ഇ കിറ്റിലായിരുന്നു വിദ്യാർഥിനി പരീക്ഷയെഴുതിയത്. ആദര ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ ഷിനിജ ഉപഹാരം കൈമാറി. പ്രധാന അധ്യാപിക കെ.എസ്. ലത, പ്രിൻസിപ്പൽ ആശ ആനന്ദ്, പി.ടി.എ പ്രസിഡൻറ് പി.എച്ച്. അബ്ദുൽ റഷീദ്, എം.എസ്. വേണുഗോപാൽ, രഘു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.