ചെറുതുരുത്തി: ബസ് യാത്രക്കിടെ മൂന്ന് സ്ത്രീകളുടെ സ്വർണമാലകൾ നഷ്ടപ്പെട്ടു. ഒറ്റപ്പാലം - തൃശൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ ചെറുതുരുത്തിയിൽനിന്ന് കയറി വടക്കാഞ്ചേരിയിൽ ഇറങ്ങുന്നതിനിടയിലാണ് രണ്ടുദിവസങ്ങളിലായി മൂന്ന് സ്ത്രീകളുടെ പത്ത് പവൻ സ്വർണം നഷ്ടപ്പെട്ടത്.
ചെറുതുരുത്തി ഇരട്ട കുളത്തിന് സമീപം താമസിക്കുന്ന വടക്കേപുരക്കൽ വീട്ടിൽ ശങ്കുവിന്റെ ഭാര്യ കമലത്തിന്റെ (70) രണ്ടര പവൻ സ്വർണമാലയാണ് രണ്ടുദിവസം മുമ്പ് നഷ്ടപ്പെട്ടത്. ചെറുതുരുത്തിയിൽനിന്ന് വടക്കാഞ്ചേരിയിലേക്ക് പോയതായിരുന്നു. ബസ് ഇറങ്ങിയശേഷം നോക്കുമ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്.
വ്യാഴാഴ്ച ചെറുതുരുത്തിയിൽനിന്ന് കയറി വടക്കാഞ്ചേരിലേക്ക് യാത്ര ചെയ്ത ചെറുതുരുത്തി പുതുശ്ശേരി ചോലയിൽ വീട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ റോജയുടെ അഞ്ചു പവൻ വരുന്ന സ്വർണമാലയും നഷ്ടപ്പെട്ടു.
ഇതേ ബസിൽ വടക്കാഞ്ചേരിയിൽനിന്ന് അത്താണിയിലേക്ക് യാത്ര ചെയ്ത വീട്ടമ്മയുടെ രണ്ടര പവൻ സ്വർണമാലയും നഷ്ടപ്പെട്ടു. മൂന്നുപേരും ചെറുതുരുത്തി, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.