പഞ്ചായത്ത് ഉദ്യോഗസ്ഥനുവേണ്ടി കൈക്കൂലി വാങ്ങിയ കരാറുകാരൻ പിടിയിൽ

കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിന് നമ്പറിട്ടുതരാമെന്ന് പറഞ്ഞ് പഞ്ചായത്ത് ഉദ്യോഗസ്ഥനുവേണ്ടി 25,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് പി.ഡബ്ല്യൂ.ഡി കരാറുകാരനെ തൃശൂർ വിജിലൻസ് സ്ക്വാഡ് അറസ്​റ്റ്​ ചെയ്തു. കേച്ചേരി സ്വദേശി കൊടക്കാട്ടിൽ വീട്ടിൽ സനൽ കെ. സത്യനെയാണ് വിജിലൻസ് അറസ്​റ്റ്​ ചെയ്തത്.

ചൊവ്വാഴ്​ച വൈകീട്ട് കേച്ചേരി സെൻററിലെ ശങ്കര കോംപ്ലക്സിലായിരുന്നു സംഭവം. വടക്കാഞ്ചേരി കല്ലംപാറ സ്വദേശി ഉദയകുമാറി​െൻറ പരാതിയിലാണ് അറസ്​റ്റ്​. ചൂണ്ടൽ സെൻററിൽ ഗുരുവായൂർ റോഡിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിന് നമ്പറിട്ടുകിട്ടാൻ വേണ്ടി പണം കൈമാറുന്നതിനിടെയാണ് കരാറുകാരനെ വിജിലൻസ് പിടികൂടിയത്.

പ്രതിയിൽനിന്ന് 25,000 രൂപയും ഫോണും വിജിലൻസ് കസ്​റ്റഡിയിലെടുത്തു. തൃശൂർ ഡിവൈ.എസ്പി യു. പ്രേമനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Contractor arrested for accepting bribe for panchayat official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.