അമ്പഴക്കാട് അജ്ഞാത ജീവി കടിച്ചുകൊന്ന ആട്
മാള: അമ്പഴക്കാട് അജ്ഞാത ജീവി ആറ് ആടുകളെ കടിച്ചുകൊന്നു. അമ്പഴക്കാട് ഓടുകമ്പനി പരിസരത്ത് ചേറ്റിപ്പറമ്പിൽ ഗോപിയുടെ വീട്ടിലെ ആടുകളെയാണ് ആക്രമിച്ചത്. ഇതിൽ ഏതാനും ആടുകളെ ഭാഗികമായി ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസും വനം വകുപ്പും സ്ഥലത്തെത്തി.
വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. ഏതാനും ദിവസമായി പ്രദേശത്ത് പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം പരിശോധിച്ച് വരികയായിരുന്നു. ചാലക്കുടി വനമേഖലയിൽ നിന്നും പുഴകടന്ന് വേണം വന്യമൃഗങ്ങൾക്ക് പ്രദേശത്ത് എത്താനാവുക. പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.