അ​മ​ൽ രാ​ജ് ദേ​വും ഭാ​ര്യ ദി​വ്യ ല​ക്ഷ്മി​യും മ​ക​ൻ ആ​ഗ്നേ​ഷ് ദേ​വും തൃ​ശൂ​രി​ൽ നാ​ട​ക അ​വ​ത​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ൾ

2000 വേദി പിന്നിട്ട് ‘സാറാമ്മയും കേശവൻ നായരും’; നടനവിസ്മയം അമലിന്റെ കുടുംബം

തൃ​ശൂ​ർ: പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് വി​ഖ്യാ​ത എ​ഴു​ത്തു​കാ​ര​ൻ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ ‘സാ​റാ​മ്മ​യെ​യും കേ​ശ​വ​ൻ നാ​യ​രെ​യും’ അ​ച്ഛ​നും അ​മ്മ​യും അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ പു​തു​ത​ല​മു​റ​യു​ടെ ‘കേ​ശു’​വാ​യി മ​ക​നും നാ​ട​ക​വേ​ദി​യി​ലേ​ക്ക്.

നാ​ട​ക-​ച​ല​ച്ചി​ത്ര ന​ട​ൻ അ​മ​ൽ രാ​ജ് ദേ​വി​ന്റേ​താ​ണ് ഈ ​സ​ജീ​വ നാ​ട​ക കു​ടും​ബം. ബ​ഷീ​റി​ന്റെ ‘പ്രേ​മ​ലേ​ഖ​നം’ എ​ന്ന കൃ​തി​യാ​ണ് ഇ​വ​ർ വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബ​ഷീ​ർ മ​ണ​ക്കാ​ട് നാ​ട​ക​ര​ച​ന ന​ട​ത്തി സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്ത ഈ ​നാ​ട​കം കു​ടും​ബം ഇ​തി​ന​കം അ​വ​ത​രി​പ്പി​ച്ച​ത് 2000 വേ​ദി​ക​ളി​ലാ​ണ്.

14 വ​ർ​ഷ​മാ​യി അ​മ​ലും ഭാ​ര്യ ദി​വ്യ​ല​ക്ഷ്മി​യും ‘പ്രേ​മ​ലേ​ഖ​നം’ നാ​ട​കം ക​ളി​ക്കു​ന്നു. വ​രു​ന്ന ഡി​സം​ബ​റി​ൽ 2000 വേ​ദി പി​ന്നി​ട്ട​തി​ന്റെ ആ​ഘോ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്. നാ​ട​കം 1000 വേ​ദി​ക​ൾ തി​ക​ച്ച​തി​ന്റെ ആ​ഘോ​ഷം 2017 മേ​യ് 21ന് ​ടാ​ഗോ​ർ തി​യ​റ്റ​റി​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

2000 വേ​ദി പി​ന്നി​ട്ട​തി​ന്റെ ആ​ഘോ​ഷം അ​തി​ലും ഗം​ഭീ​ര​മാ​യി കൊ​ണ്ടാ​ടാ​നാ​ണ് അ​മ​ലി​ന്റെ സു​ഹൃ​ത്തു​ക്ക​ളു​ടെ ആ​ഗ്ര​ഹം. തി​രു​വ​ന​ന്ത​പു​രം ​നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​ണ് അ​മ​ൽ രാ​ജ്ദേ​വ്. സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി മു​ഴു​സ​മ​യ നാ​ട​ക​പ്ര​വ​ർ​ത്ത​ന​വു​മാ​യി ക​ഴി​യ​വെ​യാ​ണ് മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യും ന​ർ​ത്ത​കി​യു​മാ​യ ​ദി​വ്യ​ല​ക്ഷ്മി​യെ ക​ണ്ടു​മു​ട്ടു​ന്ന​ത്. 2008ൽ ​തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ലാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ‘പ്രേ​മ​ലേ​ഖ​നം’ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പി​ന്നീ​ട് വേ​ദി​ക​ളി​ൽ​നി​ന്ന് വേ​ദി​ക​ളി​ലേ​ക്ക് പ​ട​ർ​ന്നു.

‘ച​ക്ക​പ്പ​ഴം’ എ​ന്ന സീ​രി​യ​ലി​ലൂ​ടെ​യാ​ണ് അ​മ​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. മാ​ലി​ക്, പെ​രു​മാ​നി, ക്രി​സ്റ്റ​ഫ​ർ, ഓ​ട്ടോ​റി​ക്ഷ​ക്കാ​ര​ന്റെ ഭാ​ര്യ, വാ​ശി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു. അ​ഭി​ന​യി​ച്ച മൂ​ന്ന് സി​നി​മ​ക​ൾ റി​ലീ​സ് ചെ​യ്യാ​നു​ണ്ട്. സി​നി​മ​യി​ലേ​ക്ക് എ​ത്തി​യെ​ങ്കി​ലും നാ​ട​കം ത​ന്നെ​യാ​ണ് അ​മ​ലി​ന്റെ ജീ​വ​വാ​യു.

മൂ​ത്ത മ​ക​ൻ ആ​യു​ഷ് ദേ​വ് ​പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. അ​ച്ഛ​ന്റെ​യും അ​മ്മ​യു​ടെ​യും നാ​ട​ക​ങ്ങ​ൾ​ക്ക് ലൈ​റ്റും മ്യൂ​സി​ക്കും എ​ല്ലാം സെ​റ്റ് ചെ​യ്യു​ന്ന​ത് ആ​യു​ഷ് ആ​യി​രു​ന്നു. ന​ട്ടെ​ല്ലി​ന് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വി​ശ്ര​മ​ത്തി​ലാ​യ​തി​നാ​ൽ നാ​ട​ക​വേ​ദി​ക​ളി​ൽ​നി​ന്ന് അ​വ​ധി​യെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​യു​ഷ്. ഇ​ള​യ മ​ക​ൻ ആ​ഗ്നേ​ഷ് ദേ​വ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. ഒ​രു വ​ർ​ഷ​മാ​യി ആ​ഗ്നേ​ഷ് ആ​ണ് ‘പ്രേ​മ​ലേ​ഖ​ന​ത്തി​ൽ’ പു​തു​ത​ല​മു​റ ഭാ​ഗം അ​ഭി​ന​യി​ക്കു​ന്ന​ത്.

Tags:    
News Summary - Drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.