പി.​ഐ. സൈ​മ​ൺ

സൈമൺ മാഷ്​ ഓർക്കുന്നു; അന്നും തൃശൂർ ഫോട്ടോ ഫിനിഷിൽ

ഗു​രു​വാ​യൂ​ർ: ‘ശ​രി​ക്കും ഒ​രു ഫോ​ട്ടോ ഫി​നി​ഷ് മ​ത്സ​രം. അ​വ​സാ​നം വ​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ലാ​യി​രു​ന്നു ഞ​ങ്ങ​ൾ...’. കാ​ൽ നൂ​റ്റാ​ണ്ടു മു​മ്പ് തൃ​ശൂ​ർ കി​രീ​ടം ചൂ​ടി​യ ക​ലോ​ത്സ​വ പോ​രാ​ട്ടം ഇ​ന്ന​ലെ​യെ​ന്ന​വ​ണ്ണം സൈ​മ​ൺ മാ​സ്റ്റ​റു​ടെ ഓ​ർ​മ​യി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്നു.

തൃ​ശൂ​ർ ജി​ല്ല അ​വ​സാ​ന​മാ​യി സ്കൂ​ൾ ക​ലോ​ത്സ​വ കി​രീ​ടം ചൂ​ടി​യ 1999ൽ ​ടീം മാ​നേ​ജ​രാ​യി​രു​ന്നു പി.​ഐ. സൈ​മ​ൺ. ആ ​വി​ജ​യ​ത്തെ കു​റി​ച്ച് ഓ​ർ​ക്കു​ന്ന​തി​ങ്ങ​നെ: ‘കൊ​ല്ല​ത്താ​യി​രു​ന്നു മേ​ള. നാ​ല് മ​ത്സ​ര​ങ്ങ​ൾ കൂ​ടി അ​വ​സാ​നി​ക്കാ​നി​രി​ക്കു​മ്പോ​ൾ പോ​യ​ൻ​റ് നി​ല​യി​ൽ തൃ​ശൂ​ർ മു​ന്നി​ൽ.

തൊ​ട്ടു​പി​റ​കി​ൽ കോ​ഴി​ക്കോ​ട്. മ​റ്റു ജി​ല്ല​ക​ൾ കു​റേ​ക്കൂ​ടി പി​ന്നി​ലാ​ണ്. എ​ന്നാ​ൽ, ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നും തൃ​ശൂ​രി​ന് പ​ങ്കാ​ളി​ത്ത​മി​ല്ല. കോ​ഴി​ക്കോ​ടി​ന് ഈ ​മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം പ​ങ്കെ​ടു​ക്കാ​ൻ കു​ട്ടി​ക​ളു​ണ്ട്. അ​വ​സാ​നം​വ​രെ മു​ന്നി​ൽ​നി​ന്നി​ട്ടും കി​രീ​ടം ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്നു​ത​ന്നെ ക​രു​തി. എ​ന്നാ​ൽ ശേ​ഷി​ച്ച നാ​ല് മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം വ​ന്ന​പ്പോ​ൾ കോ​ഴി​ക്കോ​ടി​ന് പോ​യ​ന്‍റൊ​ന്നു​മി​ല്ല.

മ​റ്റു ജി​ല്ല​ക​ളാ​ണ് വി​ജ​യം നേ​ടി​യ​ത്. അ​തോ​ടെ പോ​യ​ന്‍റ്​ നി​ല​യി​ൽ മു​ന്നി​ൽ തൃ​ശൂ​ർ ത​ന്നെ. ര​ണ്ടാം സ്ഥാ​നം കോ​ഴി​ക്കോ​ടി​നാ​യി’.

മ​ന്ത്രി​യി​ൽ​നി​ന്ന് സ്വ​ർ​ണ​ക്ക​പ്പ് ഏ​റ്റു​വാ​ങ്ങി​യ നി​മി​ഷം ഇ​പ്പോ​ഴും ത​നി​ക്ക് മ​റ​ക്കാ​നാ​വി​ല്ലെ​ന്ന് പി.​ഐ. സൈ​മ​ൺ പ​റ​ഞ്ഞു. തൃ​ശൂ​രി​ൽ​നി​ന്നു​ള്ള അ​പ​ർ​ണ കെ. ​ശ​ർ​മ​യാ​ണ് ക​ലാ​തി​ല​കം എ​ന്ന​ത് കി​രീ​ട​ത്തി​ന്റെ ശോ​ഭ​യേ​റ്റി. വി​ജ​യം ചി​ല പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ചി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ മ​ത്സ​ര​യി​ന​ങ്ങ​ളി​ലും ജി​ല്ല​ക്ക് പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പി​ന്നീ​ട് ന​ട​ന്ന വി​ല​യി​രു​ത്ത​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

നേ​ര​ത്തേ തൃ​ശൂ​രി​ന് പ​ഞ്ച​വാ​ദ്യ​ത്തി​ന് ടീം ​ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ നി​ർ​ദേ​ശ​മു​ണ്ടാ​യി. അ​ന്ന​ത്തെ ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന പി.​ആ​ർ. വ​ർ​ഗീ​സ് ഇ​ക്കാ​ര്യം ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ​കൈ​യോ​ടെ പ​രി​ഹ​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. ഇ​ത​നു​സ​രി​ച്ച് ക​ട​വ​ല്ലൂ​ര്‍ ഗ​വ. ഹൈ​സ്‌​കൂ​ളി​നെ പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത് പ​ഞ്ച​വാ​ദ്യ​ത്തി​ന് പ​രി​ശീ​ല​നം ന​ൽ​കി.

ക​ലാ​മ​ണ്ഡ​ലം താ​മി ആ​ശാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. ഇ​ത് ഫ​ലം ക​ണ്ടു. പ​ഞ്ച​വാ​ദ്യ രം​ഗ​ത്തെ ക​ട​വ​ല്ലൂ​ർ പെ​രു​മ​ക്ക് അ​ടി​ത്ത​റ​യൊ​രു​ക്കി​യ​ത് 1999ലെ ​കി​രീ​ട​നേ​ട്ട​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ ഇ​ട​പെ​ട​ലാ​ണെ​ന്ന് സൈ​മ​ൺ പ​റ​ഞ്ഞു.

അ​ധ്യാ​പ​ന രം​ഗ​ത്തു​നി​ന്ന് വി​ര​മി​ച്ച് ര​ണ്ട് പ​തി​റ്റാ​ണ്ടാ​യെ​ങ്കി​ലും ഇ​ന്നും പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​ണി​ദ്ദേ​ഹം. കേ​ച്ചേ​രി ജ്ഞാ​ന​പ്ര​കാ​ശി​നി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യാ​ണ് വി​ര​മി​ച്ച​ത്. കെ.​എ​സ്.​ടി.​എ​യു​ടെ ജി​ല്ല ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. ആ​ർ.​ജെ.​ഡി ജി​ല്ല ഭാ​ര​വാ​ഹി​യാ​ണി​പ്പോ​ൾ. 

Tags:    
News Summary - In memory of winning Thrissur in Kalolsavam last time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.