ഇരിങ്ങാലക്കുട: മൂർക്കനാട് ക്ഷേത്രോത്സവത്തിനിടെ നടന്ന ഇരട്ട കൊലപാതക കേസിൽ മുഖ്യ പ്രതികളായ ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടിൽ ഇച്ചാവ എന്ന വൈഷ്ണവ് (27), അപ്പു എന്ന ജിഷ്ണു (29) എന്നിവർ അറസ്റ്റിൽ. തൃശൂർ റൂറൽ എസ്.പി നവനീത് ശർമയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എസ്.ഐ കെ. അജിത്താണ് അറസ്റ്റ് ചെയ്തത്.
പോക്സോ കേസ് ഒത്തുതീർപ്പാക്കാൻ ആളെ ഏർപ്പാടാക്കാമെന്ന് പറഞ്ഞ് കൊടുങ്ങല്ലൂരിൽ ഒരു പ്രതിയിൽനിന്ന് നാലംഗ സംഘം ഒരു ലക്ഷം രൂപ തട്ടിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂത്രധാരന്മാൻ വൈഷ്ണവും ജിഷ്ണുവുമാണെന്നു തിരിച്ചറിയുന്നത്. വളാഞ്ചേരി സ്വദേശി അഷ്കർ അലിയെ ഉസ്താദായി അവതരിപ്പിച്ചാണ് നാലംഗ സംഘം എത്തിയത്. പണം വാങ്ങി ഇവർ മുങ്ങിയ ഇവരെ പിന്നീട് ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇൻസ്പെക്ടർ ബി.കെ. അരുണും സംഘവും ചെന്ത്രാപ്പിന്നിയിൽനിന്ന് അഷ്കർ അലിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ജില്ലയിലെ എഴ് സ്റ്റേഷനുകളിലായി വിവിധ ക്രിമിനൽ കേസ് പ്രതികളാണ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം, കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐ. കെ. അജിത്ത്, പി. ജയകൃഷ്ണൻ, കെ.ആർ. സുധാകരൻ, ടി.ആർ. ഷൈൻ, എ.എസ്.ഐ സൂരജ് വി. ദേവ്, സീനിയർ സി.പി.ഒമാരായ കെ.ജെ. ഷിന്റോ, സോണി സേവ്യർ, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, ബിനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.