ഇരിങ്ങാലക്കുട: ആളൂർ, മുരിയാട്, വേളൂക്കര, പുത്തൻചിറ പഞ്ചായത്തുകളിലെ വൈദ്യുതി തടസ്സങ്ങൾക്കും വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമായി തുമ്പൂർ 33 കെ.വി സബ് സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്. നാല് പഞ്ചായത്തുകളിലെ കാൽ ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കെ.എസ്.ഇ.ബി 805 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
വേളൂക്കര പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് തുമ്പൂർ സബ് സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. നേരത്തെ വൈദ്യുതി വിതരണത്തിന് പ്രസ്തുത പ്രദേശങ്ങൾ ഇരിങ്ങാലക്കുട സബ് സ്റ്റേഷനെയാണ് ആശ്രയിച്ചിരുന്നത്. ഇരിങ്ങാലക്കുട സബ് സ്റ്റേഷനിൽനിന്നുള്ള 11 കെ.വി ലൈനിന് പകരം 33 കെ.വി ലൈൻ വലിച്ച് തുമ്പൂരിലെത്തിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്. തുമ്പൂർ സബ് സ്റ്റേഷനിൽനിന്ന് പുതിയ നാല് ഫീഡറുകളും ഈ സർക്കിളിൽ സൃഷ്ടിച്ചിട്ടുണ്ട്. പതിനൊന്നാം വാർഡിൽ തുമ്പൂർ സെന്ററിനടുത്ത് പുത്തൻവെട്ടുവഴി റോഡിനോട് ചേർന്നുള്ള 50 സെന്റ് സ്ഥലം നേരത്തെ സ്വകാര്യ വ്യക്തിയിൽനിന്ന് ബോർഡ് വാങ്ങിച്ചിരുന്നു. 2020 ലാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.