കാ​വും കു​ട്ട​യു​മാ​യി മ​ത്സ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന ഇ​ബ്രാ​ഹിം

ഇ​ബ്രാ​ഹി​മി​ന്റെ മീ​ൻ​വി​ളി​ക്ക് കാ​തോ​ർ​ത്ത്...

ക​യ്പ​മം​ഗ​ലം: കാ​വും കു​ട്ട​യും ചു​മ​ലി​ലേ​ന്തി ന​ട​ന്ന് മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി മ​ത്സ്യ വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി സ്വ​ദേ​ശി കു​ന്നു​ങ്ങ​ൽ ഇ​ബ്രാ​ഹിം. ആ​ദ്യ​കാ​ല​ത്ത് കാ​വും കു​ട്ട​യും ചു​മ​ന്ന് മീ​ൻ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന നി​ര​വ​ധി പേ​ർ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വി​ൽ​പ​ന വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി. 68 വ​യ​സ്സാ​യി​ട്ടും കാ​വ് ചു​മ​ന്നു​ള്ള ക​ച്ച​വ​ടം ഇ​പ്പോ​ഴും തു​ട​രു​ന്ന​ത് ഇ​ബ്രാ​ഹിം മാ​ത്ര​മാ​ണ്. മ​ഴ​യും വെ​യി​ലു​മൊ​ന്നും ഇ​ബ്രാ​ഹി​മി​ന് ത​ട​സ്സ​മ​ല്ല. കൃ​ത്യ​സ​മ​യ​ത്ത് ആ​വ​ശ്യ​ക്കാ​ർ​ക്ക് മു​ന്നി​ൽ മീ​ൻ വി​ളി​യു​മാ​യി എ​ത്തി​യി​രി​ക്കും. മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഇ​ബ്രാ​ഹിം 1993 മു​ത​ലാ​ണ് വി​ൽ​പ​ന​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ കാ​വും കു​ട്ട​യു​മാ​യി കൂ​രി​ക്കു​ഴി ക​മ്പ​നി​ക്ക​ട​വ് ക​ട​പ്പു​റ​ത്തെ​ത്തു​ന്ന ഇ​ബ്രാ​ഹിം കു​ട്ട നി​റ​യെ മ​ത്സ്യ​വു​മാ​യി ന​ട​ത്തം ആ​രം​ഭി​ക്കും. ഐ​സി​ടാ​ത്ത മ​ത്സ്യം മാ​ത്ര​മേ ഉ​ണ്ടാ​വു എ​ന്ന​തി​നാ​ൽ വി​ല അ​ൽ​പം കൂ​ടു​മെ​ങ്കി​ലും വ​ഴി നീ​ളെ ഇ​ദ്ദേ​ഹ​ത്തി​ന്റെ വ​ര​വു​കാ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ ഏ​റെ​യാ​ണ്. ക​മ്പ​നി​ക്ക​ട​വി​ൽ​നി​ന്ന് മ​ത്സ്യ​മെ​ടു​ത്ത് ചെ​ന്ത്രാ​പ്പി​ന്നി​യെ​ത്തു​മ്പോ​ഴേ​ക്കും കു​ട്ട കാ​ലി​യാ​കും. ഭാ​ര്യ​യും നാ​ല് പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. ആ​റ് സെ​ന്റ് സ്ഥ​ല​ത്ത് ഷീ​റ്റ് മേ​ഞ്ഞ വീ​ട്ടി​ലാ​ണ് താ​മ​സ​മെ​ങ്കി​ലും ഈ ​തൊ​ഴി​ലെ​ടു​ത്ത് ത​ന്നെ​യാ​ണ് നാ​ല് പേ​രെ​യും വി​വാ​ഹം ക​ഴി​ച്ച​യ​ച്ച​തെ​ന്ന് ഇ​ബ്രാ​ഹിം അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു. ആ​രോ​ഗ്യ​മു​ള്ളി​ട​ത്തോ​ളം കാ​ലം ഈ ​ഉ​പ​ജീ​വ​ന​മാ​ർ​ഗം തു​ട​രാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ബ്രാ​ഹിം.

Tags:    
News Summary - Waiting for Ibrahim's call.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-03 04:52 GMT