അന്തിക്കാട്: രാത്രി കാറിൽനിന്ന് ബാറ്ററി മോഷ്ടിച്ച കേസിലും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും ഉൾപ്പെട്ട മൂന്നുപെരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. താന്ന്യം തച്ചപ്പുള്ളി വീട്ടിൽ അഖിൽ (21), പഴുവിൽ സ്വദേശി വലിയപറമ്പിൽ ജിന്ന എന്ന മുഹമ്മദ് (42), പെരിങ്ങോട്ടുകര കൊല്ലത്ത് വീട്ടിൽ അബിൻ (21) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കിഴുപ്പുള്ളിക്കരയിൽ പാച്ച് വർക്കിനായി കൊണ്ടുവന്ന കാറിെൻറ ബാറ്ററിയാണ് കഴിഞ്ഞയാഴ്ച മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങോട്ടുകരയിൽ നിന്നാണ് പ്രതി അഖിലിനെ കസ്റ്റഡിയിൽ എടുത്തത്. സെപ്റ്റംബറിൽ തൃപ്രയാറിൽ കൂട്ടുകാരിയുമൊത്ത് ഡോക്ടറെ കാണാൻ പോയ പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോയി ബാഗും മൊബൈൽ ഫോണും അപഹരിച്ച കേസിലാണ് ജിന്നയും അബിനും അറസ്റ്റിലായത്. പെൺകുട്ടിയെ തങ്ങൾക്കൊപ്പം നിർത്തി ഫോട്ടോ എടുത്ത പ്രതികൾ ഇത് വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് പെൺകുട്ടിയെ അന്തിക്കാട് െവച്ച് കാറിൽനിന്ന് ഇറക്കിവിട്ടു.
ഭയന്ന പെൺകുട്ടി പരാതിയുമായി സ്റ്റേഷനിൽ എത്തി. പ്രതികളിൽ മുഹമ്മദിനെ മലപ്പുറം മൊറയൂരിൽ നിന്നും, അബിനെ താന്ന്യത്തു നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ്, അഷറഫ്, സീനിയർ സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, സോണി സേവ്യർ, പി.വി. വികാസ്, അന്തിക്കാട് സ്റ്റേഷനിലെ എ.എസ്.ഐമാരായ പ്രിജു, അരുൺ, ഷറഫുദ്ദീൻ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ എ.വി. വിനോഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ക്രിസ്മസ് -ന്യൂ ഇയർ സ്പെഷൽ ഡ്രൈവിെൻറ ഭാഗമായ എക്സൈസ് റെയ്ഡിൽ രണ്ടുപേർ അറസ്റ്റിൽ. മടത്തുംപടി ചക്കാട്ടിക്കുന്ന് മുതിരപ്പറമ്പ് വീട്ടിൽ നിധിൻ (24), അഞ്ചങ്ങാടി ഇല്ലിച്ചോട് വലിയടത്ത് വടക്കൻവീട്ടിൽ അജ്മൽ (24) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. തീരമേഖലയിൽ ആഘോഷങ്ങളുടെ ഭാഗമായി ലഹരി, സിന്തറ്റിക് മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം സജീവമായതിനാൽ എക്സൈസിെൻറ രഹസ്യ നിരീക്ഷണം ശക്തമാക്കിയതായി ഇൻസ്പെക്ടർ എം. ഷാംനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.