ചി​ത്ര​കാ​രി ര​തി ബാ​ബു കൃഷ്ണന്റെ ചിത്രങ്ങൾക്കരികിൽ

കൊ​ട​ക​ര: കൈ​വി​ട്ടു​പോ​കു​മാ​യി​രു​ന്ന ജീ​വ​നും ജീ​വി​ത​വും തി​രി​കെ ത​ന്ന​തി​ന് വി​വാ​ഹ വാ​ര്‍ഷി​ക നാ​ളി​ല്‍ ഇ​ഷ്ട​ദേ​വ​ന് കാ​ണി​ക്ക​യാ​യി ചി​ത്ര​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ചി​ത്ര​കാ​രി​യാ​യ ര​തി ബാ​ബു. കൃ​ഷ്ണ​ഭ​ക്ത​യാ​യ ര​തി താ​ന്‍ വ​ര​ച്ച ക​ണ്ണ​ന്‍റെ 35ഓ​ളം ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​വും ഗു​രു​വാ​യൂ​രി​ല്‍ ഒ​രു​ക്കും. വാ​സു​പു​രം കാ​ര​പ്പി​ള്ളി സു​രേ​ഷ്ബാ​ബു​വി​ന്‍റെ ഭാ​ര്യ​യാ​ണ് ര​തി.

വൃ​ക്ക​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം വീ​ടി​നു​ള്ളി​ല്‍ ഒ​തു​ങ്ങി​പോ​യ ര​തി ഒ​ഴി​വു​സ​മ​യം ചെ​ല​വി​ടു​ന്ന​ത് കൃ​ഷ്ണ​ന്റെ വി​വി​ധ ഭാ​വ​ങ്ങ​ളി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചാ​ണ്. അ​തി​ജീ​വ​ന​ത്തി​നു​ള്ള ആ​ത്മ​ബ​ലം പ​ക​ര്‍ന്നുത​ന്നെ ക​ണ്ണ​നു​മു​ന്നി​ല്‍ കാ​ണി​ക്കാ​യി താ​ന്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്ന​ത് ഏ​റെ​ക്കാ​ല​മാ​യി ര​തി​യു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു.

വി​വാ​ഹ​ത്തി​ന്റെ 25ാം വാ​ര്‍ഷി​ക ദി​ന​മാ​യ ജ​നു​വ​രി ഒ​മ്പ​തി​ന് ത​ന്നെ ഇ​തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​തി വ​ര​ച്ച 35 കൃ​ഷ്ണ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​വും ഇ​തോ​ടൊ​പ്പം ക്ഷേ​ത്ര​ന​ഗ​രി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. രോ​ഗാ​വ​സ്ഥ​യി​ല്‍ ത​നി​ക്ക് പ്ര​ചോ​ദ​ന​വും താ​ങ്ങും ത​ണ​ലു​മാ​യി​നി​ന്ന ജീ​വി​ത പ​ങ്കാ​ളി സു​രേ​ഷ് ബാ​ബു ത​ന്നെ പ്ര​ദ​ര്‍ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്നാ​ണ് ര​തി​യു​ടെ ആ​ഗ്ര​ഹം.

സ്‌​കൂ​ള്‍ കാ​ല​ഘ​ട്ടം മു​ത​ലേ വ​ര്‍ണ​ങ്ങ​ളേ​യും വ​ര​യേ​യും സ്‌​നേ​ഹി​ച്ചു​തു​ട​ങ്ങി​യ ര​തി​യി​ലെ ക​ലാ​പാ​ട​വം തി​രി​ച്ച​റി​ഞ്ഞ​ത് പ്രൈ​മ​റി ക്ലാ​സി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. പി​ന്നീ​ട് തൃ​ശൂ​ര്‍ ഫൈ​ന്‍ ആ​ര്‍ട്‌​സ് കോ​ള​ജി​ല്‍ ചേ​ര്‍ന്ന് മൂ​ന്നു​വ​ര്‍ഷം ചി​ത്ര​ക​ല പ​ഠി​ച്ചു. കാ​യി​ക​രം​ഗ​ത്തും നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച ര​തി​ക്ക് റെ​യി​ല്‍വേ​യി​ല്‍ ജോ​ലി ല​ഭി​ച്ചെ​ങ്കി​ലും വേ​ണ്ട​ന്ന് വെ​ക്കു​ക​യാ​യി​രു​ന്നു.

മ​ക​നെ ഗ​ര്‍ഭം ധ​രി​ച്ച വേ​ള​യി​ലാ​ണ് വൃ​ക്ക​രോ​ഗം ക​ണ്ടെ​ത്തി​യ​ത്. വ​ര്‍ഷ​ങ്ങ​ളോ​ളം രോ​ഗാ​വ​സ്ഥോ​ട് പൊ​രു​തി​യാ​ണ് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ​ത്. വേ​ദ​ന​യി​ലും നി​രാ​ശ​യി​ലും മ​ന​സ്സു​ത​ള​ര്‍ന്ന​പ്പോ​ഴെ​ല്ലാം കൃ​ഷ്ണ​ഭ​ക്തി​യും ചാ​യ​ക്കൂ​ട്ടു​ക​ളു​മാ​ണ് ആ​ശ്വാ​സം പ​ക​ര്‍ന്ന​ത്.

അ​മ്മ ഭ​വാ​നി വൃ​ക്ക​ക​ളി​ലൊ​ന്ന് പ​കു​ത്തു​ന​ല്‍കി ര​തി​യെ പൂ​ര്‍ണ ആ​രോ​ഗ്യ​വ​തി​യാ​യി ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു ക​യ​റ്റി​യ​തോ​ടെ ത​ന്നി​ലെ സ​ര്‍ഗ​വാ​സ​ന​ക​ളെ കൂ​ടു​ത​ല്‍ തേ​ച്ചു​മി​നു​ക്കാ​ന്‍ ര​തി​ക്ക് ക​ഴി​ഞ്ഞു.

ചി​ത്ര​ര​ച​ന​യി​ല്‍ താ​ല്‍പ​ര്യ​മു​ള്ള കു​ട്ടി​ക​ള്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കു​ന്ന​തി​നു​മാ​ണ് ‘വൃ​ന്ദാ​വ​നം’ എ​ന്നപേ​രി​ല്‍ ര​തി ആ​ര്‍ട്ട് ഗാ​ല​റി​യൊ​രു​ക്കി​യി​ട്ടു​ള്ള​ത്. രോ​ഗി​യാ​വു​ന്ന​തോ​ടെ ജീ​വി​തം അ​വ​സാ​നി​ച്ചു എ​ന്നു ക​രു​തു​ന്ന​വ​ര്‍ക്കു​ള്ള വ​ലി​യൊ​രു സ​ന്ദേ​ശം കൂ​ടി ഈ ​ആ​ര്‍ട്ട് ഗാ​ല​റി​യി​ല്‍ ര​തി സു​രേ​ഷ് അ​ദൃ​ശ്യ​മാ​യി എ​ഴു​തി​വെ​ക്കു​ന്നു.

Tags:    
News Summary - Drawing artist- Rathi Babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.