പൊരിബസാറിൽ എം.ഡി.എം.എ.യുമായി യുവാക്കൾ പിടിയിലായി

കൊടുങ്ങല്ലൂർ: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളഅ് പിടിയിൽ. ശ്രീ നാരായണപുരം പൊരിബസാറിൽ നിന്നും കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി തൃപ്രയാറ്റ് കാർത്തിക് (22), ശ്രീനാരായണപുരം ചെന്തെങ്ങ് ബസാർ ചേറൂളിൽ ശ്രീരാജ് (19) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രെ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം പൊരിബസാർ ദേശീയ പാതയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ വലയിലായത്. മതിലകം എസ്.എച്ച്.ഒ ഷൈജു, എസ്.ഐ. വിമൽ, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ.പി.സി. സുനിൽ, ജി.എസ്.ഐ. ഗോപി, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, ടി.ആർ. ഷൈൻ. ജി.എസ്, സി.പി.ഒമാരായ ലിജു ഇയ്യാനി, മിഥുൻ ആർ. കൃഷ്ണ, സി.പി.ഒ. മാരായ അരുൺ നാഥ്‌, എ.ബി. നിഷാന്ത് , ഷിഹാബ്, ആന്റണി, ഷിജു എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

എം.ഡി.എം.എ ചില്ലറ വിൽപനക്കായി കൊണ്ടുവരുന്നതിനിടെയാണ് പ്രതികൾ പൊലീസ് പിടിയിലായത്. പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, ഇവരുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും, സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - 2 persons arrested with drugs from kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.